15 July 2025, Tuesday
KSFE Galaxy Chits Banner 2

നിയമ സെക്രട്ടറി വി ഹരി നായർ നാളെ വിരമിക്കും

Janayugom Webdesk
തിരുവനന്തപുരം
July 30, 2023 5:50 pm

നിയമവകുപ്പ് സെക്രട്ടറി വി ഹരി നായർ നാളെ സർവീസിൽ നിന്ന് വിരമിക്കും. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം 1989 ലാണ് അഭിഭാഷകവൃത്തിയിൽ പ്രവേശിച്ചത്. 1995ൽ ജുഡീഷ്യൽ സർവീസിന്റെ ഭാഗമായി. പത്തനംതിട്ട മുൻസിഫ് ആയിട്ടായിരുന്നു ആദ്യനിയമനം. ജുഡീഷ്യൽ സർവീസിൽ നിരവധി ചുമതലകൾ വഹിച്ച അദ്ദേഹം, 2021 ലാണ് നിയമ സെക്രട്ടറിയുടെ പദവിയിലേക്കെത്തുന്നത്. പ്രവർത്തന കാലയളവിൽ നിരവധി സുപ്രധാന നിയമനിർമ്മാണങ്ങൾക്കും അദ്ദേഹം നേതൃത്വം വഹിച്ചു. ബിന്ദു ജി ആണ് ഭാര്യ.

Eng­lish Sum­ma­ry; Law Sec­re­tary V Hari Nair will retire tomorrow
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.