
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പാൽപ്പായസത്തിന്റെ വില വർധിപ്പിക്കാൻ ഹൈകോടതിയുടെ അനുമതി. പാൽ പായസത്തിന് ലിറ്ററിന് 160ൽ നിന്ന് 240 രൂപയാക്കി വില വർധിപ്പിക്കാനാണ് അനുമതി. വില വർധന പ്രാബല്യത്തിലായി. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് വില വര്‍ധനക്ക് അനുമതി നൽകിയത്. ഒമ്പത് വർഷത്തിന് ശേഷമാണ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പാൽ പായസത്തിന് വില വർധിപ്പിക്കുന്നത്.
പായസ നിർമാണത്തിനാവശ്യമായ പാൽ, അരി, പഞ്ചസാര, നെയ്യ്, ഏലക്ക തുടങ്ങിയവയുടെ വില വർധിച്ച സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈകോടതിയെ സമീപിച്ചത്. വില വർധനയെ സ്റ്റേറ്റ് ഓഡിറ്റ് വിഭാഗവും അനുകൂലിച്ചു. ഗുണ നിലവാരം ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു. നിരക്ക് പുതുക്കാൻ സ്ഥിരം സംവിധാനം ഒരുക്കുന്നത് സംബന്ധിച്ച് വിശദീകരിക്കാൻ ദേവസ്വം ബോർഡിനോടും സർക്കാറിനോടും നിർദേശിച്ച കോടതി ഹരജി ഫെബ്രുവരി 16ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.