
പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാവുന്ന ‘മില്‍മ റീല്‍ ചലഞ്ചു’ മായി മില്‍മയുടെ തിരുവനന്തപുരം മേഖലാ യൂണിയന്. മത്സരത്തിന്റെ ഭാഗമായി ‘ശുദ്ധമായ പാല് മില്‍മ പാല്’ എന്ന വിഷയത്തെ ആസ്പദമാക്കി സൃഷ്ടിപരവും ആകര്‍ഷകവുമായ പുതിയ റീലുകള്‍ തയാറാക്കി പങ്കുവയ്ക്കണം. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച റീലുകള്‍ക്ക് ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപ ലഭിക്കും.
രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം 50,000, 25,000 രൂപ വീതമാണ്. ഇതിനൊപ്പം പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. മികച്ച റീലുകള്‍ മില്‍മയുടെ ഔദ്യോഗിക സമൂഹ മാധ്യമ പേജുകളില്‍ പ്രദര്‍ശിപ്പിക്കും. ഒരു മിനിറ്റില്‍ കവിയാതെയുള്ള റീലുകള്‍ 15 നു മുമ്പായി trcmpu.ads@gmail എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.