
റഷ്യന്‍ സെെനിക ഇന്റലിജന്‍സ് ഏജന്‍സി ഉപമേധാവി ലഫ്റ്റനന്റ് ജനറൽ വ്ലാദിമിര്‍ അലക‍്‍സീവിനെ വെടിവച്ചതായി സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു. ദുബായിയില്‍ നിന്ന് അറസ്റ്റ് ചെയ്ത ഇയാളെ റഷ്യയിലെത്തിച്ചതായി ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) അറിയിച്ചു. റഷ്യൻ പൗരനായ ല്യൂബോമിർ കോർബയാണ് അറസ്റ്റിലായത്. ഇയാളുടെ രണ്ട് സഹായികളെ തിരിച്ചറിഞ്ഞതായും ഒരാളെ കസ്റ്റഡിയിലെടുത്തതായും എഫ്‍എസ്‍ബി അറിയിച്ചു. ഇവരുടെ സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീ ഉക്രെയ‍്നിലേക്ക് കടന്നതായി സംശയിക്കുന്നു. മോസ്കോയിലെ അപ്പാര്‍ട്ട്മെന്റില്‍ വച്ചാണ് അലക‍്‍സീവിന് വെടിയേല്‍ക്കുന്നത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ചികിത്സയില്‍ തുടരുകയാണ്. അതേസമയം, സമാധാന ചർച്ചകൾ അട്ടിമറിക്കാൻ ഉദ്ദേശിച്ചുള്ള കൊലപാതക ശ്രമമാണെന്ന റഷ്യയുടെ ആരോപണം ഉക്രെയ്ന്‍ തള്ളി. വെടിവയ്പില്‍ പങ്കില്ലെന്നാണ് വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.