11 February 2026, Wednesday

Related news

February 11, 2026
February 11, 2026
February 11, 2026
February 11, 2026
February 10, 2026
February 9, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026

സർക്കാർ സ്ത്രീകൾക്ക് ഉന്നമനവും സുരക്ഷിതത്വവും ഉറപ്പാക്കി: കെ കെ ശൈലജ

Janayugom Webdesk
മൂവാറ്റുപുഴ
February 11, 2026 8:30 pm

എല്ലാ രംഗത്തും സ്ത്രീകൾക്ക് മുൻഗണന നൽകുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സിപിഐ (എം) കേന്ദ്ര കമ്മിറ്റി അംഗവും വികസന മുന്നേറ്റ ജാഥ അംഗവുമായ കെ കെ ശൈലജ. ജാഥാ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകളുടെ ഉന്നമനത്തിനായി എൽഡിഎഫ് സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനൊപ്പം സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നു. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി വിവിധ മേഖലകളിൽ നിരവധി പദ്ധതി പ്രവർത്തനങ്ങൾ സർക്കാർ പൂർത്തിയാക്കി. 

സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ഭിന്നശേഷിക്കാർ, വയോജനങ്ങൾ സ്ത്രീകൾ ഉൾപ്പെടെ അവശരായവർക്കും മറ്റും വിവിധ പദ്ധതികൾ നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. പ്രായമായവരെ ബഹുമാനിക്കാൻ ആവശ്യമായ ഇടപെടലുകൾ സർക്കാർ സ്വീകരിക്കുന്നു. പറഞ്ഞു തീരാനാവാത്ത തരത്തിൽ ഒരുപാട് കാര്യങ്ങൾ നടപ്പാക്കിയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ സംരക്ഷണത്തിനും ഉറപ്പു നൽകുന്നു. ഇവയെല്ലാം ആര് നിഷേധിച്ചാലും മായ്ച്ചു കളയാൻ ശ്രമിച്ചാലും എൽഡിഎഫ് ഒറ്റക്കെട്ടായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകും. സർക്കാർ നേട്ടങ്ങളെ ജനങ്ങളിൽ നിന്ന് ആർക്കും മറച്ചുവയ്ക്കാനാകില്ലെന്നും കെ കെ ശൈലജ പറഞ്ഞു. 

ജാഥ ക്യാപ്റ്റന്‍ ജോസ് കെ മാണിക്ക് പുറമേ അംഗങ്ങളായ പി പി സുനീർ എംപി, ഡോ. വർഗീസ് ജോർജ് , ബിനോയ് ജോസഫ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ കെ അഷറഫ്, ജില്ലാ സെക്രട്ടറി എൻ അരുൺ, സിപിഐ (എം) ജില്ലാ സെക്രട്ടറി എസ് സതീഷ് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.