12 February 2026, Thursday

Related news

February 12, 2026
February 12, 2026
February 12, 2026
February 11, 2026
February 10, 2026
February 10, 2026
February 10, 2026
February 9, 2026
February 9, 2026
February 9, 2026

എസ്എസ്എ പദ്ധതി; കേന്ദ്രം വാക്കുപാലിച്ചില്ലെന്ന് കേരളം സുപ്രീം കോടതിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 12, 2026 10:12 pm

സര്‍വശിക്ഷാ കേരളം പദ്ധതി പ്രകാരം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട ഫണ്ട് നല്‍കാമെന്ന വാക്ക് കേന്ദ്രം പാലിച്ചില്ലെന്ന് കേരളം. സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ നിയമനവുവുമായി ബന്ധപ്പെട്ട കേസിലാണ് കേരളം ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. പദ്ധതി പ്രകാരം കേരളത്തിന് അര്‍ഹതപ്പെട്ട പണം ഉടന്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ നവംബറില്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാഗ്ദാനം കേന്ദ്രം ഇനിയും പാലിച്ചിട്ടില്ലെന്ന് കേരളം കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഇക്കാര്യം വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സംസ്ഥാനത്തിന് നിര്‍ദേശം നല്‍കി.

തിങ്കളാഴ്ചവരെയാണ് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. ഫണ്ട് ലഭിക്കാത്തതാണ് നിയമനം വൈകാന്‍ കാരണമെന്ന് സംസ്ഥാനം നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പദ്ധതി പ്രകാരം കേരളത്തിന് ഫണ്ട് ലഭിച്ചെന്നാണ് കെഎസ്ടിഎ സുപ്രീം കോടതിയെ അറിയിച്ചത്. ഫണ്ട് ലഭിച്ചിട്ടും നിയമനം നടത്താത്തതിന്റെ കാരണം അന്വേഷിക്കണമെന്നും ഉദ്യോഗസ്ഥരില്‍ നിന്നും വിശദീകരണം തേടണമെന്നും സംഘടന ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വിശദീകരണം ലഭിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, കെ വി വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar