13 February 2026, Friday

Related news

February 13, 2026
February 13, 2026
February 11, 2026
February 9, 2026
February 9, 2026
February 8, 2026
February 7, 2026
February 4, 2026
February 3, 2026
January 31, 2026

പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായത് വലിയ മാറ്റം: മുഖ്യമന്ത്രി

പാഠപുസ്തക- സൗജന്യ കൈത്തറി യൂണിഫോം വിതരണം ആരംഭിച്ചു 
Janayugom Webdesk
തിരുവനന്തപുരം
February 13, 2026 9:38 pm

അധ്യയന വർഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞത് മികച്ച മാതൃകയും സന്തോഷകരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പട്ടം സെന്റ് മേരീസ് ഹയർ സെക്കന്‍ഡറി സ്കൂളിൽ നടന്ന ചടങ്ങിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള വിദ്യാർത്ഥികളുടെ പാഠപുസ്തക, സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികൾ എസ്എസ്എൽസി പഠനത്തിനായി അവധിക്കാലം ഗൗരവമായി വിനിയോഗിക്കുന്നുണ്ടെന്നും, അവധിക്കാലത്ത് തന്നെ അടുത്ത ക്ലാസിലേക്കുള്ള പാഠപുസ്തകങ്ങൾ ലഭ്യമാകുന്നത് പഠനത്തിന് സഹായകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അവധിക്കാല വിനോദങ്ങൾക്ക് പുറമെ നിർദ്ദിഷ്ട സമയം പഠനത്തിനായി ഉപയോഗിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയുന്ന രീതിയിലാണ് മുൻകൂട്ടി പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായ മാറ്റം ചെറുതല്ല. പത്ത് വര്‍ഷം മുമ്പുള്ള ഭരണകാലത്ത്, അനാദായകരം എന്ന് പറഞ്ഞുകൊണ്ട് ആയിരത്തോളം വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇങ്ങനെ ഒരു അവസ്ഥ കുറച്ചുകാലം കൂടി തുടർന്നിരുന്നുവെങ്കില്‍ ഗവണ്‍മെന്റ് സ്കൂളുകളും ഗവ. എയ്ഡഡ് സ്കൂളുകളുമായി ആയിരക്കണക്കിന് എണ്ണം പൂട്ടിപ്പോയിട്ടുണ്ടാകും. പൊതുവിദ്യാഭ്യാസ മേഖലയുടെ പൂർണ തകര്‍ച്ച ഉണ്ടാകുമെന്ന അവസ്ഥയ്ക്കാണ് കേരളത്തില്‍ മാറ്റമുണ്ടായത്. 

കേരളത്തിലെ സ്കൂളുകളാകെ നവീകരിക്കപ്പെട്ടു. 5000 കോടി രൂപയാണ് അതിന് വേണ്ടി സർക്കാർ ചെലവിട്ടത്. ഇന്ന് കുട്ടികൾ സ്മാർട്ട് ക്ലാസ് റൂമിലും ഹൈടെക്സ് സ്കൂളിലാണ് പഠിക്കുന്നത്. ലോകത്തെ ഏത് ഭാഗത്തെയും നിലവാരത്തിനോട് കിടപിടിക്കാവുന്നതായി ഇവിടത്തെ സ്കൂളുകൾ മാറി. തകർന്നുപോകുമെന്ന് കണക്കാക്കിയതിൽ നിന്നാണ് ഈ മാറ്റം വന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ യൂണിഫോമും പുസ്തകങ്ങളും എത്തിക്കുന്ന സംവിധാനം കൂടുതൽ ശക്തിപ്പെടുത്തും. തീരുമാനമെടുക്കുന്ന സമയത്ത് ഏകദേശം 600 രൂപ വിലവരുന്ന ഗുണമേന്മയുള്ള കൈത്തറി യൂണിഫോമാണ് സർക്കാർ വിതരണം ചെയ്യുന്നത്. ഇത് വിദ്യാർത്ഥികൾക്ക് മികച്ച വസ്ത്രം ലഭ്യമാക്കുന്നതിനൊപ്പം കൈത്തറി തൊഴിലാളികൾക്ക് പിന്തുണ നൽകുന്നതുമായി മാറി. അടുത്ത അധ്യയന വർഷത്തിൽ പുതിയ യൂണിഫോമും പാഠപുസ്തകങ്ങളുമായി സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്ക് എല്ലാ വിധ ആശംസകളും നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ വിദ്യാർഥികൾക്ക് പാഠ പുസ്തകങ്ങളും കൈത്തറി യൂണിഫോമും മുഖ്യമന്ത്രി വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായ ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി സ്വാഗതം ആശംസിച്ചു. വി കെ പ്രശാന്ത് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ എസ് കെ ഉമേഷ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 

Kerala State - Students Savings Scheme

TOP NEWS

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.