13 February 2026, Friday

Related news

February 13, 2026
February 13, 2026
February 13, 2026
February 12, 2026
February 11, 2026
February 10, 2026
February 10, 2026
February 10, 2026
February 10, 2026
February 9, 2026

യുഡിഎഫ് കേരളത്തിന്റെ ശാപവും ദുഃഖവും: എം സ്വരാജ്

Janayugom Webdesk
തിരുവനന്തപുരം
February 13, 2026 10:30 pm

കേരളത്തിന്റെ ശാപവും ദുഃഖവുമാണ് യുഡിഎഫ് എന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റംഗം എം സ്വരാജ് പറഞ്ഞു. തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് ആറ്റിങ്ങല്‍ കിളിമാനൂര്‍ ബസ്റ്റാന്റില്‍ നൽകിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പച്ചക്കള്ളവും വ്യാജ പ്രചാരണങ്ങളും നടത്തി വികസനത്തിന് തുരങ്കം വയ്ക്കുകയാണ് പ്രതിപക്ഷം. സർക്കാരിനെതിരെ ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സമരംപോലും സംഘടിപ്പിക്കാൻ കഴിഞ്ഞ പത്തുവർഷവും പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ജനങ്ങളെ കൂട്ടാൻ കഴിയാത്തതിനാൽ നല്ല കാര്യങ്ങളെ തടയാൻ കോടതിയിൽ കേസിന് പോയി. എല്ലാം കോടതി തള്ളി. പബ്ലിക് ഇന്ററസ്റ്റാണോ പബ്ലിസിറ്റി ഇന്ററസ്റ്റാണോ എന്ന് പ്രതിപക്ഷ നേതാവിനോട് കോടതി ചോദിച്ചു. രാജ്യത്ത് ഒരു കോടതിയും ഒരു രാഷ്ട്രീയ നേതാവിനോടും ഇങ്ങനെ ചോദിച്ചിട്ടില്ല.

രാഷ്ട്രീയം പലതാകട്ടെ, നല്ല കാര്യങ്ങളെ അംഗീകരിക്കണ്ടേ. ഇരുപത് ലക്ഷം പേർക്ക് സുരക്ഷിതമായ താമസ സൗകര്യമൊരുക്കിയ മറ്റൊരു നാട് ലോകത്തുണ്ടോ. ആശുപത്രിയും റോഡും പാലവും സ്കൂളും നന്നായാൽ നാടിന് നല്ലതല്ലേ. അതിനെ എന്തിനാണ് എതിർക്കുന്നത്. കേരളം നേടിയ ഈ വികസന മുന്നേറ്റം പാതിവഴിയിൽ നിന്നു പോകരുത്. ഇരുളടഞ്ഞ പഴയകാലത്തേക്ക് കേരളത്തെ തിരിച്ചു കൊണ്ടുപോകരുത്. അതിന് പ്രതിപക്ഷമെന്ന കേരളത്തിന്റെ ഈ ദുഃഖത്തെ തുടച്ചുനീക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar