14 February 2026, Saturday

Related news

February 14, 2026
February 13, 2026
February 6, 2026
February 5, 2026
February 5, 2026
January 29, 2026
January 24, 2026
January 21, 2026
January 12, 2026
January 5, 2026

മുംബൈയിൽ നിർമ്മാണത്തിലിത്തിലിരുന്ന മെട്രോ പാലത്തിന്റെ ഭാഗം തകർന്നു വീണു; ഒരു മരണം

Janayugom Webdesk
മുംബൈ
February 14, 2026 5:58 pm

മുംബൈ മുളുണ്ടിലെ എൽ ബി എസ് റോഡിൽ നിർമ്മാണത്തിലിരിക്കുന്ന മെട്രോ റെയിൽ പാലത്തിന്റെ പാരപ്പറ്റ് (കൈവരിയുടെ ഭാഗം) തകർന്നു വീണ് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് 12:15 ഓടെയായിരുന്നു അപകടം. ഉയരത്തിൽ നിന്ന് വീണ പാലത്തിന്റെ ഭാഗം റോഡിലൂടെ പോവുകയായിരുന്ന ഓട്ടോറിക്ഷയ്ക്കും കാറിനും മുകളിലേക്കാണ് പതിച്ചത്.

പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. മെട്രോ ലൈൻ 4ന്റെ നിർമ്മാണം നടക്കുന്ന മുളുണ്ട് ഫയർ സ്റ്റേഷന് സമീപമുള്ള പിയർ P196ൽ നിന്നാണ് കോൺക്രീറ്റ് പാളി അടർന്നുവീണത്. മെട്രോയുടെ നിർമ്മാണ ചുമതലയുള്ള എംഎംആർഡിഎ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ദുരന്തനിവാരണ സേനയുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

സംഭവത്തിൽ ബിജെപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ശിവസേന നേതാവ് ആദിത്യ താക്കറെ രംഗത്തെത്തി. ബിജെപി ഭരണത്തിന് കീഴിൽ മനുഷ്യജീവന് യാതൊരു വിലയുമില്ലെന്നും യാത്രാ സൗകര്യങ്ങൾ ഒട്ടും സുരക്ഷിതമല്ലെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ സുരക്ഷാ വീഴ്ചകൾ കാരണം വിദേശ രാജ്യങ്ങൾ ഇന്ത്യയിലേക്ക് യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിക്കുന്ന സാഹചര്യം ഉടനുണ്ടാകുമെന്നും അദ്ദേഹം പരിഹസിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.