14 February 2026, Saturday

Related news

February 14, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 12, 2026

ആലപ്പുഴയിൽ 14 വയസുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചതായി പരാതി

Janayugom Webdesk
അമ്പലപ്പുഴ
February 14, 2026 8:39 pm

പുന്നപ്രയിൽ 14 വയസുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു.പീഡിപ്പിച്ചത് അച്ഛനും പിതാവിന്റെ സഹോദരീ ഭർത്താവും പിതാവിന്റെ സഹോദരിയുടെ മകനും മറ്റൊരു ബന്ധുവും. രണ്ട് വർഷമായി കുട്ടി ലൈംഗിക പീഡനത്തിന് ഇരയാകുയായിരുന്നു.
ബന്ധുവായ സുഹൃത്തിനോട് കുട്ടി സംഭവം പറഞ്ഞതോടെയാണ് വിവരങ്ങൾ പുറത്ത് വന്നത്. കുട്ടിയുടെ പിതാവ് ഉൾപ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്.2022 ജനുവരി മുതൽ 2026 ജനുവരി വരെ പല തവണയായി കുട്ടി പീഡനത്തിന് ഇരയായിരുന്നു. പിതാവ് നേരത്തെ തിരുവനന്തപുരത്തുള്ള സ്ത്രീയെ വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തിൽ 3 മക്കളുണ്ട്. ഈ ബന്ധം വേർപിരിഞ്ഞ ശേഷം പിതാവ് ആലപ്പുഴ കുതിരപ്പന്തിയിലുള്ള ഒരു യുവതിയെ വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തിലുള്ള മകളെയാണ് പിതാവും മറ്റ് ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചത്. പെൺകുട്ടിയുടെ മാതാവ് ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. തുടർന്ന് പെൺകുട്ടി 8 വയസു വരെ കുതിരപ്പന്തിയിലുള്ള വീട്ടിലായിരുന്നു താമസം. ഇവിടെ വെച്ച് മാതൃ സഹോദരൻ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയതിനെത്തുടർന്ന് അറസ്റ്റിലായിരുന്ന മാതൃ സഹോദരൻ പിന്നീട് ആത്മഹത്യ ചെയ്തു.ഇതിന് ശേഷം പുന്നപ്രയിലെ പിതൃ സഹോദരിയുടെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.ഇവിടെ നിന്ന് പെൺ കുട്ടിയെ പിന്നീട് ശിശുസംരക്ഷണ സമിതി കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.2022 ൽ ഇവിടെ നിന്ന് പെൺകുട്ടിയെ പിതാവ് വിളിച്ചു കൊണ്ട് വന്ന് സഹോദരിയുടെ വീട്ടിൽ താമസിപ്പിച്ചു. ഇവിടെ വെച്ചാണ് പെൺകുട്ടി പല തവണ പീഡനത്തിന് ഇരയായത്.കഴിഞ്ഞ ദിവസം ബന്ധുവുമൊത്ത് പുന്നപ്രയിൽ ഒരു ചടങ്ങിനെത്തിയപ്പോൾ ഒരു ജനപ്രതിനിധിയുടെ മകളോട് പെൺ കുട്ടി വിവരം പറയുകയായിരുന്നു. തുടർന്ന് ജന പ്രതിനിധി പോലീസ് സ്റ്റേഷനിലും ശിശു സംരക്ഷണ സമിതിയിലും വിവരമറിയിച്ചതോടെയാണ് പ്രതികൾ പിടിയിലായത്. പിതാവുൾപ്പെടെ 3 പ്രതികൾ റിമാൻ്റിലായി. നാലാം പ്രതി ഒളിവിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar