
13 വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഇന്ത്യൻ പൗരനായ വോഡേല യശസ്വി കോട്ടപ്പള്ളിയെ യുഎസ് ഇമിഗ്രേഷൻ അധികൃതർ അറസ്റ്റ് ചെയ്തു. അനധികൃതമായി അമേരിക്കയിൽ താമസിക്കുകയായിരുന്ന ഇയാൾക്കെതിരെ പീഡനത്തിന് പുറമെ മോഷണം, പൊതുജനങ്ങൾക്ക് തടസ്സമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ആണ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറസ്റ്റ് വിവരം പുറത്തുവിട്ടത്. പെൺകുട്ടിയെ പീഡിപ്പിച്ചതിനും കടകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചതിനും ഇയാൾക്കെതിരെ നേരത്തെയും കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അനധികൃത കുടിയേറ്റക്കാരനായതിനാൽ ഇയാളെ നാടുകടത്തുന്നതുൾപ്പെടെയുള്ള കർശനമായ നിയമനടപടികളിലേക്ക് അധികൃതർ നീങ്ങുമെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.