19 February 2026, Thursday

Related news

February 19, 2026
February 12, 2026
February 11, 2026
February 9, 2026
February 6, 2026
February 4, 2026
February 2, 2026
January 30, 2026
January 29, 2026
January 24, 2026

എസ്ഐആര്‍ മൂന്നാംഘട്ടം ഏപ്രിലില്‍

Janayugom Webdesk
ന്യൂഡൽഹി
February 19, 2026 10:48 pm

മൂന്നാംഘട്ട അതിതീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. ഡൽഹി, മഹാരാഷ്ട്ര, കർണാടക തുടങ്ങി 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഏപ്രിൽ മാസം മുതൽ നടപടികൾ ആരംഭിക്കാൻ കമ്മിഷൻ നിർദേശം നൽകി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നടത്തിയ രണ്ടാംഘട്ട വോട്ടര്‍ പട്ടിക പരിഷ്കരണം ഇനിയും പൂര്‍ത്തിയായിട്ടില്ല. പല സംസ്ഥാനങ്ങളിലും വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ ഒഴിവാക്കപ്പെട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഉത്തർപ്രദേശിലും പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും വൻതോതിൽ വോട്ടുകള്‍ വെട്ടിനിരത്തിയെന്ന വിവരങ്ങളും പുറത്തുവന്നു. 

എസ്ഐആറിനെ ചോദ്യംചെയ്യുന്ന ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഇതിനിടെയാണ് മൂന്നാംഘട്ടം ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ 18 സംസ്ഥാനങ്ങളോടും നാല് കേന്ദ്രഭരണ പ്രദേശങ്ങളോടും തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള 12 സംസ്ഥാനങ്ങളിലായിരുന്നു രണ്ടാംഘട്ടം. കേരളത്തിൽ കരട് പട്ടികയിൽ നിന്ന് പുറത്തായവർക്കുവേണ്ടിയുള്ള ഹിയറിങ് നടത്തിയിരുന്നു. എന്നാല്‍ എത്രപേര്‍ പുറത്തായി എന്നതിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2025 ജൂണിൽ ബിഹാറിൽ നിന്നാണ് എസ്ഐആർ പ്രക്രിയ ആരംഭിച്ചത്. വ്യാപകമായി മുസ്ലിം വോട്ടുകള്‍ വെട്ടിനിരത്തപ്പെട്ട ബിഹാറില്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേട്ടമുണ്ടാക്കിയിരുന്നു. 

SIR Phase III in April

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.