20 February 2026, Friday

Related news

February 20, 2026
February 19, 2026
February 19, 2026
February 18, 2026
February 17, 2026
February 16, 2026
February 15, 2026
February 14, 2026
February 13, 2026
February 13, 2026

മുണ്ടക്കൈ — ചൂരൽമല പുനരധിവാസം; ടൗൺഷിപ്പിലെ ഗുണഭോക്താക്കളുടെ നറുക്കെടുപ്പ് ഇന്ന്

Janayugom Webdesk
കൽപ്പറ്റ
February 20, 2026 8:25 am

മുണ്ടക്കൈ — ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത ബാധിതര്‍ക്കായി കൽപ്പറ്റയിൽ നിർമിച്ച പുതിയ ടൗൺഷിപ്പിലെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് മേപ്പാടിയിൽ വെച്ച് നടക്കും. വീട് പൂർണ്ണമായും നഷ്ടപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെട്ടവരെയാണ് ആദ്യഘട്ട നറുക്കെടുപ്പിൽ പരിഗണിക്കുന്നത്. ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന് വൈകിട്ട് നാല് മണിക്ക് എൽസ്റ്റൺ എസ്റ്റേറ്റിൽ വെച്ച് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പ് ഉദ്ഘാടനം ചെയ്യുകയും ഗുണഭോക്താക്കൾക്കുള്ള പട്ടയങ്ങൾ വിതരണം ചെയ്യുകയും ചെയ്യും. ആദ്യഘട്ടത്തിൽ പൂർത്തിയായ 178 വീടുകളാണ് ദുരന്തത്തെ അതിജീവിച്ചവർക്ക് കൈമാറുന്നത്. വരാനിരിക്കുന്ന മഴക്കാലത്തിനു മുമ്പ് തന്നെ ആകെ പട്ടികയിലുള്ള 327 ഗുണഭോക്താക്കൾക്കും ഭൂമിയും വീടും നൽകി പൂർണ്ണ പുനരധിവാസം ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള രീതിയിലാണ് ടൗൺഷിപ്പിലെ വീടുകൾ നിർമ്മിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 1000 ചതുരശ്രയടിയിൽ ഒറ്റനിലയിലായി പണിത ഈ കെട്ടിടങ്ങൾ ഭാവിയിൽ രണ്ടാം നില പണിയാൻ സാധിക്കുന്ന വിധത്തിലുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറിക്ക് പുറമെ മറ്റൊരു മുറി കൂടി ഉൾപ്പെടെ രണ്ട് കിടപ്പുമുറികൾ, ലിവിങ് റൂം, സ്റ്റഡി റൂം, സിറ്റൗട്ട്, ഡൈനിങ് ഹാൾ, അടുക്കള, സ്റ്റോർ ഏരിയ എന്നിവ ഓരോ വീട്ടിലും ഒരുക്കിയിട്ടുണ്ട്. വയനാടിന്റെ പുനർനിർമ്മാണ ചരിത്രത്തിൽ സുപ്രധാനമായ ഒരു നാഴികക്കല്ലാവുകയാണ് ഈ ടൗൺഷിപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar