
മൊറോക്കോയും സെനഗലും തമ്മിൽ നടന്ന ആഫ്രിക്ക നേഷൻസ് കപ്പ് ഫൈനലിനിടെ ഉണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 19 ഫുട്ബോൾ ആരാധകർക്ക് മൊറോക്കൻ കോടതി ഒരു വർഷം തടവുശിക്ഷ വിധിച്ചു. ആരാധകർ മൈതാനത്തേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ ഗുണ്ടായിസം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഈ നടപടി.
സ്പോർട്സ് ഫെസിലിറ്റികൾ നശിപ്പിക്കുക, കായിക മത്സരത്തിനിടെ അക്രമം അഴിച്ചുവിടുക തുടങ്ങിയ കുറ്റങ്ങളിൽ 18 സെനഗൽ പൗരന്മാരും ഒരു ഫ്രഞ്ച് പൗരനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 11 പേർക്ക് ഒരു വർഷം തടവും 550 യുഎസ് ഡോളർ പിഴയും, നാല് പേർക്ക് ആറു മാസം തടവും 218 യുഎസ് ഡോളർ പിഴയും, ബാക്കിയുള്ള നാല് പേർക്ക് മൂന്നു മാസം തടവും 130 യുഎസ് ഡോളർ പിഴയുമാണ് ശിക്ഷ. വിധി കഠിനമാണെന്നും ഇതിനെതിരെ അപ്പീൽ നൽകുമെന്നും അഭിഭാഷകർ അറിയിച്ചു.
മൊറോക്കോയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റിക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് ആരാധകർ മൈതാനത്തേക്ക് അതിക്രമിച്ചു കയറിയതിനെത്തുടർന്ന് കഴിഞ്ഞ മാസമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മത്സരത്തിൽ സെനഗൽ 1–0 ന് വിജയിച്ചിരുന്നു. ഏകദേശം 4,76,719 യുഎസ് ഡോളറിന്റെ നാശനഷ്ടങ്ങൾ ഉണ്ടായതായി പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.