21 February 2026, Saturday

Related news

February 21, 2026
April 20, 2025
August 23, 2024
April 2, 2024
March 26, 2024
March 25, 2024
March 22, 2024
March 17, 2024
March 1, 2024
December 12, 2023

ജാതി അധിക്ഷേപവുമായി ജെഎന്‍യു വിസി: രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥി യൂണിയൻ

Janayugom Webdesk
ന്യൂഡൽഹി
February 21, 2026 3:03 pm

ജാതി അധിക്ഷേപ പരാമര്‍ശം നടത്തിയ ജെഎൻയു വൈസ് ചാൻസലര്‍ ശാന്തിശ്രീ ദുലിപുഠി പണ്ഡിറ്റിന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർഥി യൂണിയൻ. യുജിസി ചട്ടങ്ങളുമായി ബന്ധപ്പെട്ട പോഡ്‌കാസ്റ്റിനിടെ വൈസ് ചാൻസലർ നടത്തിയ പ്രസ്താവനയാണ് വലിയ പ്രതിഷേധത്തിന് തിരികൊളുത്തുന്നത്.ഫെബ്രുവരി 16ന് പുറത്തിറങ്ങിയ പോഡ്‌കാസ്റ്റിലെ പ്രസ്‌താവനകൾ ജാതീയമായതും സർവകലാശാലയുടെ ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധവുമാണെന്നും വിദ്യാർഥി യൂണിയൻ പറഞ്ഞു. വൈസ് ചാൻസലറുടെ രാജി ആവശ്യത്തെ പിന്തുണയ്ക്കണമെന്ന് രാജ്യത്തുടനീളമുള്ള എല്ലാ വിദ്യാർഥി സംഘടനകളോടും യൂണിയനുകളോടും സർവകലാശാലകളോടും ജെഎൻയു വിദ്യാർഥി യൂണിയൻ ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar