
പള്ളിയില്‍ നമസ്കാരത്തിനിടെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചയാള്‍ പിടിയിലായി.നെന്മാറ സ്വദേശി ഷംസുദ്ദീനെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച മൊബൈൽഫോൺ തിരൂരിലെ കടയിൽ വിൽക്കാനെത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് തിരുനാവായ രാങ്ങാട്ടൂർ ജുമാമസ്ജിദിൽനിന്ന് പ്രതി മൊബൈൽഫോൺ മോഷ്ടിച്ചത്.
പള്ളിയിൽ നമസ്കാരം നടക്കുന്നതിനിടെ ജനലരികിൽവെച്ചിരുന്ന മൊബൈൽഫോൺ ഇയാൾ മോഷ്ടിക്കുകയായിരുന്നു. രാങ്ങാട്ടൂർ സ്വദേശി അബൂബക്കറിന്റേതായിരുന്നു മൊബൈൽഫോൺ. മോഷണത്തിന്റെ ദൃശ്യങ്ങൾ പള്ളിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിച്ചു. ഇതിനിടെയാണ് മോഷണംനടന്ന് രണ്ടാംദിവസം ഷംസുദ്ദീൻ ഫോൺ വിൽക്കാനായി തിരൂരിലെ കടയിലെത്തിയത്. എന്നാൽ, ഷംസുദ്ദീനെ കണ്ട് സംശയം തോന്നിയ വ്യാപാരികൾ ഇയാളെ തടഞ്ഞുവെയ്ക്കുകയും പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് തിരൂർ പൊലീസെത്തി പ്രതിയെ അറസ്റ്റ്ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.