27 February 2026, Friday

Related news

February 27, 2026
February 27, 2026
February 26, 2026
February 25, 2026
February 22, 2026
February 22, 2026
February 22, 2026
February 20, 2026
February 20, 2026
February 18, 2026

ഹൈഡ്രജന്‍ ബലൂണ്‍ തീ പടര്‍ന്ന് പൊട്ടി; എഴുന്നള്ളിപ്പിനിടെ ആന വിരണ്ടോടി, വാഹനങ്ങള്‍ നശിപ്പിച്ചു

Janayugom Webdesk
പാലക്കാട്
February 27, 2026 9:58 am

ഹൈഡ്രജന്‍ ബലൂണില്‍ തീപടര്‍ന്ന് പൊട്ടിയ ശബ്ദം കേട്ട് ആന വിരണ്ട് ഓടി. മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ചാണ് ആന ഇടഞ്ഞോടിയത്. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ചിറക്കല്‍ പരമേശ്വരന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. കോട്ട മൈതാനത്തു നിന്നും തിരിച്ചെഴുന്നള്ളിപ്പ് നടക്കുമ്പോഴാണ് ആന ഇടഞ്ഞത്.ഹൈഡ്രജന്‍ ബലൂണില്‍ തീപടര്‍ന്ന് പൊട്ടിയ ശബ്ദം കേട്ട് വിരണ്ട ആന ലക്ഷ്മി ആശുപത്രിക്ക് സമീപം വെച്ച് മറ്റൊരു വഴിയിലൂടെയാണ് ഓടിയത്. ആന വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് കേടുപാട് വരുത്തി. പരിഭ്രമിച്ച് ഓടിയവര്‍ക്കാണ് പരിക്കേറ്റു. ഇടുങ്ങിയ വഴിയായതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഭാഗ്യം കൊണ്ട് ആനകളെ പെട്ടെന്നു തന്നെ തളയ്ക്കാന്‍ കഴിഞ്ഞത് വഴി വലിയ അപകടം ഒഴിവായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.