27 February 2026, Friday

Related news

February 27, 2026
February 24, 2026
February 8, 2026
February 7, 2026
February 5, 2026
January 31, 2026
January 30, 2026
January 28, 2026
January 23, 2026
January 23, 2026

ഒഡീഷയിൽ നിന്ന് വാങ്ങി ആലുവയിൽ എത്തിച്ചു; 21 കിലോ കഞ്ചാവ്, 4 ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

Janayugom Webdesk
കൊച്ചി
February 27, 2026 2:48 pm

കാലടിയിൽ രണ്ടിടങ്ങളിൽ നിന്ന് 21 കിലോഗ്രാം കഞ്ചാവുമായി പ്രായപൂർത്തിയാകത്ത ഒരാൾ ഉൾപ്പടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി. ശ്രീമൂലനഗരത്ത് 16 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ ബാപി മൊല്ല (23), സാദിഖുൽ (25), പ്രായപൂർത്തിയാകാത്ത ഒരാൾ, കാഞ്ഞൂരിൽ 6 കിലോ കഞ്ചാവുമായി മൂർഷിദാബാദ് സ്വദേശി മനൂർ ഹുസൈൻ (40) എന്നിവരെയാണ് പിടികൂടിയത്. പെരുമ്പാവൂർ എഎസ് പിയുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പൊലീസും ചേർന്നാണ് പിടികൂടിയത്. 

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി ആലുവയിൽ ട്രെയിനിറങ്ങി ഓട്ടോയിൽ കൊണ്ടു പോകും വഴിയാണ് പിടിയിലായത്. കിലോക്ക് 3000 രൂപ നിരക്കിൽ വാങ്ങി പത്തിരട്ടി രൂപയ്ക്കാണ് കേരളത്തിൽ വില്പന നടത്തുന്നത്.

എ.എസ്.പി ഹാർദിക് മീണ, കാലടി ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളി, എസ്.ഐമാരായ ശ്യാം, ജെയിംസ് മാത്യു, മാർട്ടിൻ, ഷിജു, എ.എസ്ഐ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒ ടി.എ അഫ്സൽ, സി.പി.ഒമാരായ ബെന്നി ഐസക്, റോബിൻ ജോയ്, അരുൺ രവി കുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar