
നെറ്റിസണ്‍സിൻ്റെ മനം കവര്‍ന്ന പഞ്ചിനെ കാണാൻ ജപ്പാനിലെ ഇച്ചിക്കാവ മൃഗശാലയിലേക്ക് ആളുകളുടെ ഒഴുക്കാണ്. കുഞ്ഞു പഞ്ചിൻ്റെ വീഡിയോ വൈറലായതോടെയാണ് പഞ്ചിനെ കാണാനായി വിവിധയിടങ്ങളിൽ നിന്നും ആളുകൾ എത്തുന്നത്.
ജനിച്ച ഉടന്‍ അമ്മ ഉപേക്ഷിച്ച പഞ്ചിന് തണലായത് മൃഗശാലയിലെ പരിചാരകരായിരുന്നു. മറ്റു കുരങ്ങുകൾ പഞ്ചിനെ കൂട്ടത്തിൽ കൂട്ടാൻ തയ്യാറായില്ല. ഇതോടെ, മൃഗശാല പരിചാരകർ തന്നെ പഞ്ചിന് കൂട്ടായി ഒറാങ്ങുട്ടാൻ പ്ലഷ് ടോയിയെ നൽകുകയായിരുന്നു. എല്ലാവരും ഒറ്റപ്പെടുത്തിയ കുഞ്ഞു പഞ്ച് തൻ്റെ പാവയുമായി നടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കുഞ്ഞു പഞ്ചിന് പിന്തുണയുമായി ജനങ്ങള്‍ എത്തിയത്. പലരും കുഞ്ഞു പഞ്ചിൻ്റെ അവസ്ഥയോർത്ത് കരയുകയും ദത്തെടുക്കാൻ തയ്യാറാണെന്ന് അറിയിച്ച് എത്തുകയും ചെയ്തിരുന്നു. പഞ്ചിനെ നൽകിയാൽ 2 കോടി വരെ വാഗ്ദാനം ചെയ്തു. ഫർണിച്ചർ കമ്പനിയായ ഐകിയ കുഞ്ഞു പഞ്ചിനായി കൂടുതൽ പാവകൾ വരെ വാഗ്ദാനം ചെയ്തിരുന്നു.
എന്നാല്‍ കുഞ്ഞു പഞ്ച് ഒറ്റയ്ക്കല്ലെന്ന് കാട്ടി പാക്കിസ്ഥാനി വ്ളോഗറായ ഇസാസ ഇച്ചിക്കാവ സൂവില്‍ നിന്ന് പങ്കുവെച്ച ഒരു വീഡിയോ പഞ്ചിൻ്റെ ആരാധകരെ സന്തോഷിപ്പിക്കുകയാണ് . പഞ്ചിനെ കാണാന്‍ എത്തിയ ആളുകളുടെ തിരക്ക് കാണിക്കുന്നതാണ് വീഡിയോ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.