27 February 2026, Friday

Related news

February 27, 2026
February 24, 2026
February 24, 2026
February 22, 2026
February 20, 2026
February 20, 2026
February 20, 2026
February 17, 2026
February 17, 2026
February 17, 2026

അതിർത്തിയിൽ യുദ്ധഭീതി; പാകിസ്ഥാനെ നേരിടാൻ ചാവേർപ്പടയുമായി താലിബാൻ

Janayugom Webdesk
കാബൂൾ
February 27, 2026 3:28 pm

പാക്-അഫ്ഗാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ താലിബാൻ ചാവേർപ്പടയെ സജ്ജമാക്കിയതായി റിപ്പോർട്ട്. പാകിസ്താൻ അഫ്ഗാനിസ്താനിൽ കനത്ത വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പാകിസ്താന്റെ ആക്രമണത്തിന് പിന്നാലെ അഫ്ഗാനിസ്താനിൽ നിന്നുള്ള ബക്ഥർ ന്യൂസ് ഏജൻസി താലിബാന്റെ ചാവേർപ്പടയുടെ ചിത്രം പുറത്തുവിട്ടിരുന്നു. ചാവേർപ്പോരാളികളായ സംഘം സ്‌ഫോടകവസ്തുക്കൾ ഘടിപ്പിച്ച പ്രത്യേക യൂണിഫോമും കാർ ബോംബും സഹിതം സജ്ജരായിരിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

പാക് അതിർത്തിയായ ഡ്യൂറണ്ട് ലൈനിലെ വിവിധഭാഗങ്ങളിൽ താലിബാന്റെ സൈനികനീക്കങ്ങൾ നടന്നുവരികയാണെന്ന് താലിബാൻ വക്താവ് ഹംദുള്ള ഫിത്‌റത്ത് വാർത്താ ഏജൻസിയോട് വ്യക്തമാക്കി. പക്തിയ, ഖോസ്ത് തുടങ്ങിയ അതിർത്തിമേഖലകളിൽ പാകിസ്താനെതിരേ അതിതീവ്രമായ പ്രത്യാക്രമണമാണ് നടത്തുന്നതെന്നും താലിബാൻ വക്താവ് അവകാശപ്പെട്ടു. 

അതിനിടെ പാക്-അഫ്ഗാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പ്രശ്‌നപരിഹാരത്തിന് സഹായം വാഗ്ദാനംചെയ്ത് ഇറാൻ രംഗത്തെത്തി. അഫ്ഗാനും പാകിസ്താനും തമ്മിലുള്ള സംഘർഷം പരിഹരിക്കാനുള്ള ചർച്ചകൾ സുഗമമാക്കാൻ എന്തുസഹായവും ചെയ്യാമെന്നായിരുന്നു ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar