
പശ്ചിമേഷ്യയിലെ കടുത്ത യുദ്ധ സാഹചര്യത്തെത്തുടര്‍ന്ന്, ടി20 ലോകകപ്പിലെ താരങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സുരക്ഷയൊരുക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. വ്യോമപാതകള്‍ തടസ്സപ്പെട്ടതോടെ യാത്ര സുഗമമാക്കാനാണ് ഐസിസിയുടെ ഈ നീക്കം.
ദുബായിലും അബുദാബിയിലും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്കൊണ്ട് ടി20 ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായതിനാല്‍ കളിക്ക് നേരിട്ട് ഭീഷണിയില്ലെങ്കിലും, താരങ്ങളുടെയും ഉദ്യോഗസ്ഥരുടെയും യാത്രാ പ്ലാനുകളെ ഇത് ബാധിക്കും. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് താരങ്ങളും ഒഫീഷ്യലുകളും പ്രധാനമായും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെയാണ് ട്രാന്‍സിറ്റ് പോയിന്റായി ആശ്രയിക്കുന്നത്. ടൂര്‍ണമെന്റ് അതിന്റെ നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആര്‍ക്കും തടസ്സമുണ്ടാകാതിരിക്കാനാണ് ഐസിസി നടപടികള്‍ സ്വീകരരിച്ചത്.
ശനിയാഴ്ച ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആക്രമണം നടത്തിയതോടെയാണ് മേഖലയില്‍ യുദ്ധം രൂക്ഷമായത്. ഇറാന്‍ തിരിച്ചടിക്കുകയും ചെയ്തു. തെല്‍ അവീവ്, കുവൈറ്റ്, യുഎഇ, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.