3 March 2026, Tuesday

Related news

March 3, 2026
March 1, 2026
March 1, 2026
March 1, 2026
January 26, 2026
January 18, 2026
December 30, 2025
December 5, 2025
November 16, 2025
October 31, 2025

യാത്രാ പ്രതിസന്ധി: വിസ കാലാവധി നീട്ടി നല്‍കി ഖത്തര്‍ ; വ്യോമ പാതകള്‍ അടഞ്ഞുതന്നെ

Janayugom Webdesk
ദോഹ
March 3, 2026 9:03 am

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട പശ്ചാത്തലത്തില്‍, വിസ കാലാവധി കഴിഞ്ഞവര്‍ക്കായി ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. കാലാവധി അവസാനിച്ച എന്‍ട്രി പെര്‍മിറ്റുകള്‍ക്കും, വിവിധ തരം വിസകള്‍ക്കും ഒരു മാസത്തെ അധിക സമയം കൂടി അനുവദിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

ശനിയാഴ്ച മുതല്‍ ഖത്തര്‍ അവരുടെ വ്യോമപാത താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.അമേരിക്ക‑ഇസ്രായേൽ സഖ്യം ഇറാനിൽ നടത്തിയ വ്യോമാക്രമണങ്ങളെത്തുടർന്ന് മേഖലയിൽ മിസൈൽ — ഡ്രോൺ ആക്രമണങ്ങൾ രൂക്ഷമായതാണ് വ്യോമപാത അടയ്ക്കാൻ കാരണം. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങൾ ഗൾഫ് രാജ്യങ്ങളിലും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. പ്രത്യാക്രമണങ്ങളു‌ടെ ഭാ​ഗമായി ​ജിസിസി രാജ്യങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളും വിമാനത്താവളങ്ങളും ഇറാൻ ലക്ഷ്യമിട്ടിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.