
ഇറാൻ ഭരണകൂടം ജനങ്ങളെ അടിച്ചമർത്തുകയാണെന്നും അവിടെ ഭരണമാറ്റം സാധ്യമാക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഇറാൻ ഭരണകൂടം ജനങ്ങളുടെ ക്ഷേമത്തേക്കാൾ ഹമാസിനും ഹിസ്ബുള്ളയ്ക്കുമാണ് മുൻഗണന നൽകുന്നത്. ഇസ്രയേൽ ഇറാനിലെ ജനങ്ങൾക്കൊപ്പമാണെന്നും അവരെ ശത്രുക്കളായല്ല കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിലെ യുദ്ധം അനന്തമായി നീളില്ല. യുദ്ധം ഉടൻ അവസാനിക്കും, അതിൽ വേഗത്തിലുള്ളതും നിർണായകവുമായ നടപടി ഉൾപ്പെടുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു. ഇസ്രയേലിന് എത്തിച്ചേരാൻ കഴിയാത്ത ഒരിടവും മിഡിൽ ഈസ്റ്റിൽ ഇല്ല. ഭരണമാറ്റം ഉണ്ടാകുന്നതോടെ ഇറാനും ഇസ്രയേലും തമ്മിൽ സമാധാനത്തിലാകുമെന്നും അത് മേഖലയിൽ വലിയ പുരോഗതിയുണ്ടാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.