
കണ്ണൂരില്‍ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ അറസ്റ്റിലായ കെഎസ്‌യു നേതാക്കൾക്ക് കോടതി ജാമ്യം നിഷേധിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയാണ് കണ്ണൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. കഴിഞ്ഞ ദിവസം വാദം പൂർത്തിയായതിനെത്തുടർന്ന് വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രതിഷേധത്തിനിടെ ഉപയോഗിച്ച കരിങ്കൊടിയിൽ മാരകായുധങ്ങൾ ഒളിപ്പിച്ചിട്ടുണ്ടാകാമെന്നും മന്ത്രിയെ ലക്ഷ്യം വെച്ചുള്ള ആസൂത്രിത നീക്കമാണിതെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി പരിഗണിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.