3 March 2026, Tuesday

Related news

March 3, 2026
March 3, 2026
March 2, 2026
March 2, 2026
March 2, 2026
February 28, 2026
February 28, 2026
February 25, 2026
February 24, 2026
February 23, 2026

മാതൃഭൂമിയുടെ കാവൽക്കാരൻ; കുവൈറ്റ് നാവികസേനാ ഉദ്യോഗസ്ഥൻ സെർജന്റ് വാലിദ് മജീദ് സുലൈമാൻ വീരമൃത്യു വരിച്ചു

Janayugom Webdesk
കുവൈറ്റ് സിറ്റി
March 3, 2026 2:47 pm

കുവൈറ്റ് സായുധ സേനയിലെ നാവികസേനാ വിഭാഗം അംഗം സെർജന്റ് വാലിദ് മജീദ് സുലൈമാൻ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരമൃത്യു വരിച്ചു. കുവൈറ്റ് ആർമി ജനറൽ സ്റ്റാഫ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ വിവരം അറിയിച്ചത്. ദേശീയ ദൗത്യത്തിന്റെ ഭാഗമായി സൈന്യം ഏൽപ്പിച്ച സുപ്രധാന ചുമതലകൾ നിർവഹിക്കുന്നതിനിടെ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര സൈനികന്റെ വിയോഗത്തിൽ ജനറൽ സ്റ്റാഫ് ആദരാഞ്ജലികൾ അർപ്പിച്ചു. പരേതന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും, വേർപാടിൽ ദുഃഖിക്കുന്ന കുടുംബത്തിന് ഈ വിയോഗം താങ്ങാനുള്ള കരുത്ത് സർവ്വശക്തൻ നൽകട്ടെയെന്നും പ്രസ്താവനയിൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.