3 March 2026, Tuesday

Related news

March 3, 2026
March 2, 2026
March 2, 2026
March 2, 2026
March 2, 2026
March 1, 2026
March 1, 2026
February 28, 2026
February 25, 2026
February 24, 2026

ലോകകപ്പിലെ പാക് തോൽവി; മുൻ അമ്പയർ അലീം ദാർ സെലക്ഷൻ കമ്മിറ്റിയില്‍ നിന്ന് രാജിവച്ചു

Janayugom Webdesk
കറാച്ചി
March 3, 2026 7:54 pm

ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ പുറത്തായതിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) സെലക്ഷൻ കമ്മറ്റിയിൽ നിന്നും മുൻ അമ്പയർ അലീം ദാർ രാജിവെച്ചു. പിസിബിക്ക് അലീം ദാർ രാജി സമർപ്പിച്ചതായി പാക് മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുൻ താരങ്ങളായ അസദ് ഷഫീഖ്, ആഖിബ് ജാവേദ് എന്നിവരാണ് സെലക്ഷൻ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. 

മുഖ്യപരിശീലകൻ മൈക്ക് ഹെസന്റെ ടീം സെലക്ഷൻ നടപടിയിൽ അലീം ദാർ അതൃപ്തനായിരുന്നുവെന്നാണ് സൂചന. ലോകകപ്പ് ടീമിൽ മികച്ച പ്രകടനം കാഴ്ചവെക്കാത്ത മുൻ ക്യാപ്റ്റൻ ബാബർ അസമിനെയും ഷദാബ് ഖാനെയും ഉൾപ്പെടുത്തുന്നതിനെ അലീം ദാർ എതിർത്തിരുന്നു. എന്നാൽ മൈക്ക് ഹെസന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി ഇവരെ ടീമിലെടുത്തത്. ബാബറിനെയും ഷദാബിനെയും ഉൾപ്പെടുത്താമെങ്കിൽ, അനുഭവസമ്പത്തുള്ള മുഹമ്മദ് റിസ്വാനെ കൂടി ടീമിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നേരത്തെ പാക് താരങ്ങൾക്കെതിരെ കടുത്ത ശിക്ഷാനടപടിയുമായി പിസിബി രം​ഗത്തെത്തിയുന്നു. ലോകകപ്പിന്റെ സെമി ഫൈനലിൽ കടക്കാൻ കഴിയാത്തതിനെത്തുടർന്ന് ഓരോ താരത്തിനും 50 ലക്ഷം പാകിസ്ഥാൻ രൂപ വീതം ബോർഡ് പിഴ ചുമത്തിയയിരുന്നു.

Kerala State - Students Savings Scheme

TOP NEWS

March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar