5 March 2026, Thursday

Related news

March 5, 2026
February 27, 2026
February 21, 2026
February 20, 2026
February 7, 2026
February 3, 2026
February 3, 2026
February 3, 2026
February 2, 2026
January 1, 2026

ആരോഗ്യ രംഗത്ത് ഡിജിറ്റല്‍ മുന്നേറ്റം; എംഇ ഹെല്‍ത്ത് സജ്ജമായി

Janayugom Webdesk
തിരുവനന്തപുരം
March 5, 2026 9:55 pm

സര്‍ക്കാര്‍ ആശുപത്രികളും, സേവനങ്ങളും എളുപ്പത്തില്‍ അറിയാന്‍ എംഇ ഹെല്‍ത്ത് ആപ്പ് സജ്ജം. തൊട്ടടുത്തുള്ള ആശുപത്രികള്‍, അവിടെ ലഭ്യമായ സ്പെഷ്യാലിറ്റി ഉള്‍പ്പടെയുള്ള സേവനങ്ങള്‍, ലാബ് പരിശോധനകള്‍, അവയുടെ നിരക്കുകള്‍ തുടങ്ങിയവ ആപ്പിലൂടെ അറിയാനാകും. കൂടാതെ ആശുപത്രികളിലെ ബ്ലഡ് ബാങ്ക്, പേവാര്‍ഡ്, റേഡിയോളജി സേവനങ്ങള്‍, ഫാര്‍മസികള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും അറിയാനാകും. ഇ ഹെല്‍ത്ത് നടപ്പിലാക്കിയ ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള അപ്പോയ്മെന്റ് എടുക്കാനും സാധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൂടാതെ തൊട്ടടുത്തുള്ള ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഹോമിയോപ്പതി ആശുപത്രികള്‍, കാരുണ്യ ഫാര്‍മസികള്‍ എന്നിവയുടെ വിവരങ്ങളും ലഭ്യമാണ്. എംഇ ഹെല്‍ത്ത് ആപ്പില്‍ നിയര്‍ ബൈ സര്‍വീസ് ഓപ്ഷന്‍ കൂടി സജ്ജമാക്കിയാണ് ഈ സേവനങ്ങള്‍ സാധ്യമാക്കിയത്. ഇത് ജനങ്ങള്‍ക്ക് ഏറെ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. 

ആദ്യമായി എംഇ ഹെല്‍ത്ത് (https://play.google.com/store/apps/details?id=in.gov.kerala.ehealth.mhealth&hl=en_IN) എന്ന മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഫോണ്‍ നമ്പരും ഒടിപിയും നല്‍കി ലോഗിന്‍ ചെയ്യുക. ആധാര്‍ നല്‍കി യുണീക്ക് ഹെല്‍ത്ത് ഐഡി സൃഷ്ടിച്ചാല്‍ ഈ ആപ്പിലൂടെ തന്നെ ഓണ്‍ലൈനായി ഒപി ടിക്കറ്റും ഡോക്ടറുടെ അപ്പോയ്‌മെന്റും എടുക്കാന്‍ സാധിക്കും. ആശുപത്രിയിലേക്കുള്ള ദൂരവും റൂട്ടും കൃത്യമായി ഈ ആപ്പ് കാണിച്ച് തരും. അതിലുള്ള ഗൂഗിള്‍ മാപ്പിലൂടെ കൃത്യമായി ചികിത്സാ കേന്ദ്രത്തില്‍ എത്താന്‍ സഹായിക്കും. തൊട്ടടുത്തുള്ള ആശുപത്രികളും സേവനങ്ങളും അറിയാന്‍ എംഇ ഹെല്‍ത്തിന്റെ ഹോം പേജിലെ നിയര്‍ ബൈ സര്‍വീസ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യണം. അപ്പോള്‍ കാണുന്ന ഫൈന്റ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്ലിക്ക് ചെയ്താല്‍ 10 കിലോമീറ്റര്‍ വരെയുള്ള ആശുപത്രികളും അവയിലേക്കുള്ള ദൂരവും അറിയാനാകും. 

ഏത് ആശുപത്രികളില്‍ കാര്‍ഡിയോളജി, സര്‍ജറി തുടങ്ങിയ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ ഉണ്ടെന്നറിയാന്‍ ഫൈന്റ് സ്പെഷ്യാലിറ്റിയില്‍ ക്ലിക്ക് ചെയ്യണം. തൊട്ടടുത്തുള്ള ആംബുലന്‍സ്, ബ്ലഡ് ബാങ്ക്, ലബോറട്ടറി, പേ വാര്‍ഡ്, റേഡിയോളജി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ ഫൈന്റ് സര്‍വീസസ് ക്ലിക്ക് ചെയ്യണം. ഫൈന്റ് ജെഎകെ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ തൊട്ടടുത്തുള്ള ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ അറിയാനാകും. ഫൈന്റ് ഫാര്‍മസിയിലൂടെ തൊട്ടടുത്തുള്ള ഫാര്‍മസിയും ഫൈന്റ് ഹോമിയോപ്പതിയിലൂടെ ഹോമിയോപ്പതി ക്ലിനിക്കും അറിയാവുന്നതാണ്. ഇതോടൊപ്പം അപ്പോയ‌്മെന്റെടുക്കാനും സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.