11 March 2026, Wednesday

Related news

March 11, 2026
March 7, 2026
March 1, 2026
November 21, 2025
November 5, 2025
September 15, 2025
September 5, 2025
August 23, 2025
July 17, 2025
June 18, 2025

രാജ്യത്ത് എൽപിജി ഉത്പാദനം കൂട്ടാൻ റിലയൻസ്

Janayugom Webdesk
ന്യൂഡല്‍ഹി
March 11, 2026 8:26 am

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് അനുഭവപ്പെടുന്ന എൽപിജി ക്ഷാമം പരിഹരിക്കാൻ ഉത്പാദനം വർദ്ധിപ്പിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് അറിയിച്ചു. വാതക ലഭ്യത ഉറപ്പാക്കുന്നതിനായി കമ്പനി അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണ്. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള പാചക വാതകം പൂർണ്ണമായും ലഭ്യമാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ഉറപ്പ് നൽകി. എന്നാൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള വാതക വിതരണത്തിൽ 20 മുതൽ 30% വരെ കുറവ് ഉണ്ടായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

വാതക വിതരണം കാര്യക്ഷമമാക്കുമെന്നും ഊർജ്ജ ലഭ്യതയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. എൽപിജി പൂഴ്ത്തിവയ്പ്പ് തടയുന്നതിനായി അവശ്യവസ്തു നിയമപ്രകാരം സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഇന്ത്യൻ കപ്പലുകൾക്ക് നാവികസേനയുടെ അകമ്പടി നൽകുന്ന കാര്യവും കേന്ദ്രസർക്കാരിന്റെ സജീവ പരിഗണനയിലാണ്.

ഇതിനിടെ, ഇന്ധന സർചാർജ് വർദ്ധിപ്പിക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനം ഇന്ന് പാർലമെന്റിൽ എംപിമാർ ഉന്നയിക്കും. പശ്ചിമേഷ്യൻ പ്രതിസന്ധി വിമാന ടിക്കറ്റ് നിരക്കിനെയും ബാധിക്കുന്ന സാഹചര്യത്തിലാണ് വിഷയം സഭയിൽ ചർച്ചയാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.