12 March 2026, Thursday

Related news

March 12, 2026
March 12, 2026
March 12, 2026
March 4, 2026
March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 27, 2026
February 23, 2026

വീടിനുള്ളിൽ കയറി 84 കാരിയെ തെരുവ് നായ കടിച്ച് കൊന്നു

Janayugom Webdesk
തൃശൂര്‍
March 12, 2026 9:58 pm

വെള്ളറക്കാട് കൊല്ലൻപ്പടിയിൽ ഇന്നലെ വൈകിട്ട് 6 30നാണ് സംഭവം. കിടപ്പ് രോഗിയായ കിഴക്കേപുരയ്ക്കൽ കാർത്യായനിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇവർ കുറെ നാളുകളായി കിടപ്പുരോഗിയാണ്. ഓർമ്മക്കുറവുള്ള മകനും സമീപത്ത് കിടപ്പുണ്ടായിരുന്നു. ഉമ്മറത്തെ വാതിലിലൂടെ അകത്തു കയറിയ നായ കാർത്യായനിയെ കടിച്ചു കീറുകയായിരുന്നുവെന്ന് പറയുന്നു. മകനും കടിയേറ്റു. വീട്ടിൽ ഉണ്ടായിരുന്ന മറ്റൊരു മകൻ പുറത്തുപോയ നേരത്തായിരുന്നു സംഭവം. കാർത്യായനി വീട്ടിൽ വച്ച് തന്നെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നായ പ്രദേശത്ത് മൂന്നു പേരെ കൂടി കടിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.