കൊല്ലത്ത് 14 കാരനെ സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് തട്ടിക്കൊണ്ട് പോയി. ബന്ധുവില്‍ നിന്നും കുട്ടിയുടെ കുടുംബം 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കിയിരുന്നില്ല. പണം വാങ്ങിയെടുക്കാന്‍ ബന്ധുവിന്റെ മകന്‍ കൊട്ടേഷന്‍ നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാറശാല പൊലീസാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയെ തട്ടിയെടുത്ത് തമിഴ്നാട് മാര്‍ത്താണ്ഡത്തേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ഒരു ലക്ഷം രൂപക്കാണ് കൊട്ടേഷന്‍ നല്‍കിയത്.
കൊട്ടിയത്തെ വീട്ടില്‍നിന്നാണ് കുട്ടിയെ തട്ടികൊണ്ട് പോയത്. അതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. മയക്കുമരുന്ന് നല്‍കി ആക്രമികള്‍ തന്നെ ബോധരഹിതനാക്കിയെന്ന് 14കാരന്‍ പറഞ്ഞു. സഹോദരിയെ അടിച്ചു വീഴ്ത്തിയതിന് ശേഷമാണ് തന്നെ കടത്തിയതെന്നും സംഘത്തിലുണ്ടായിരുന്നവര്‍ തമിഴാണ് സംസാരിച്ചതെന്നും കുട്ടി പറഞ്ഞു. മര്‍ത്താണ്ഡം സ്വദേശി ബിജുവിനെ പൊലീസ് പിടികൂടി. മറ്റ് പ്രതികള്‍ രക്ഷപ്പെട്ടു. പ്രതികള്‍ സഞ്ചരിച്ച കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
English summary; A 14-year-old child was kidnapped in Kollam; The police rescued the child
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.