23 January 2026, Friday

Related news

December 23, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 7, 2025

അസ്സമില്‍ 14 കാരിയെ റോഡരികില്‍ ബലാത്സംഗം ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി

Janayugom Webdesk
അസ്സം
August 23, 2024 1:06 pm

അസ്സം ജില്ലയിലെ നാഗോണില്‍ 14 വയസുകാരിയെ ബലാത്സംഗം ചെയ്ത് റോഡിരികില്‍ തള്ളിയിട്ടതായി ആരോപണം.നാട്ടുകാരാണ് 10ാം ക്ലാസ്സുകാരിയായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി പൊലീസിനെ ഏല്‍പ്പിച്ചത്.പെണ്‍കുട്ടി ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരികയാണ്.ലൈംഗികാതിക്രമം സ്ഥിരീകരിക്കാനുള്ള മെഡിക്കല്‍ പരിശോധനയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.

കൊല്‍ക്കത്തയില്‍ 31കാരിയായ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെ
ട്ട് രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് പ്രസ്തുത സംഭവം നടക്കുന്നത്.നഗോണിലെ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ പ്രതിഷേധം ആരംഭിച്ചു.കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത 3 പ്രതികളെയും 12 മണിക്കൂറിനകം കണ്ടെത്തണമെന്നും അവര്‍ പൊലീസിനോട് ആവശ്യപ്പെട്ടു.ഒരു ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയെ അര്‍ധ ബോധാവസ്ഥയില്‍ ഒരു കുളത്തിന് സമീപത്താണ് കണ്ടെത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു.പെണ്‍കുട്ടി കോച്ചിംഗിന് പോയി തിരിച്ച് വരുമ്പോഴായിരുന്നു സംഭവമെന്നാണ് റിപ്പോര്‍ട്ട്.അര മണിക്കൂറോളം പെണ്‍കുട്ടി റോഡരികില്‍ കിടന്നു.

”ആ പെണ്‍കുട്ടി റോഡരികില്‍ കിടക്കുകയായിരുന്നു.ഞങ്ങള്‍ അവളോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു.കുട്ടിക്ക് സംസാരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല,3 യുവാക്കള്‍ ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്‌തെന്ന് മാത്രമാണ് കുട്ടി പറഞ്ഞതെന്നും പ്രദേശവാസികള്‍ വ്യക്തമാക്കി. 

പ്രതിഷേധ സൂചകമായി പ്രദേശത്തെ കടകള്‍,മാര്‍ക്കറ്റുകള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഇന്ന് അടച്ചിരിക്കുകയാണ്.സ്ഥലത്ത് സുരക്ഷയുടെ ഭാഗമായി പൊലീസിനെയും അര്‍ധ സൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ 3 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത ക്രൂരമായ ഒരു സംഭവമാണിത്.ഇവരെ എത്രയും വേഗം തന്നെ പിടികൂടണം.പൊലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ ഞങ്ങള്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.കുറ്റവാളികള്‍ അഴിക്കുള്ളിലാകുന്നത് വരെ ഇത് തുടരുമെന്നും ഒരു പ്രതിഷേധക്കാരന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.