തമിഴ്നാട്ടില്‍ ജല്ലിക്കെട്ട് കാണാനെത്തിയ 14കാരന് കാളയുടെ കുത്തേറ്റ് ദാരുണാന്ത്യം. ധര്‍മപുരിയിലെ തടങ്ങം ഗ്രാമത്തിലാണ് സംഭവം. കുടുംബാംഗങ്ങള്‍ക്കൊപ്പം ജല്ലിക്കെട്ട് കാണാനെത്തിയ ഗോകുല്‍ എന്ന കുട്ടിയാണ് കാളയുടെ കുത്തേറ്റ് മരിച്ചത്. ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ മരിക്കുന്ന നാലമത്തെയാളാണ് ഗോകുല്‍.
കാളകളെ തുറന്നുവിട്ട കൂട്ടത്തില്‍ ഒന്ന് സമീപത്ത് നിന്ന കുട്ടിയെ കുത്തിവീഴ്ത്തുകയായിരുന്നു. വയറ്റില്‍ കുത്തേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ബാലനെ ഉടന്‍ ധര്‍മപുരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗോകുലിന് പരുക്കേറ്റത് എങ്ങനെയെന്ന് കണ്ടെത്താന്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ് പൊലീസ്.
കഴിഞ്ഞ ഞായറാഴ്ച ആവണിയാപുരത്ത് നടന്ന ജല്ലിക്കെട്ടില്‍ 75 പേര്‍ക്ക് പരിക്കേറ്റിരുന്നു. കാളയെ മെരുക്കുന്നതിനിടെയാണ് ഇവര്‍ക്ക് പരിക്കേറ്റത്. കഴിഞ്ഞയാഴ്ച മധുരയില്‍ ജല്ലിക്കട്ടിനിടെ കാളയുടെ ആക്രമണത്തില്‍ പാലമേട് സ്വദേശിയായ 26കാരന്‍ ഗോപാലന്‍ അരവിന്ദ് രാജ് മരിച്ചിരുന്നു. അന്ന് അവിടെയുണ്ടായിരുന്ന 18 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
English Summary:A 14-year-old who came to see Jallikattu was gored by a bull
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.