13 December 2025, Saturday

Related news

September 24, 2025
September 1, 2025
March 19, 2025
January 22, 2025
January 16, 2025
January 13, 2025
December 27, 2024
December 21, 2024
September 26, 2024

ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് 15കാരന് ദാരുണാ ന്ത്യം

Janayugom Webdesk
തൃശൂര്‍
September 26, 2024 12:14 pm

പെരുമ്പിലാവ് അറക്കൽ പള്ളിക്ക് സമീപം ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബുള്ളറ്റ് യാത്രികനായ 15കാരന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ചാലിശ്ശേരി ആലിക്കൽ സ്വദേശി വേങ്ങാട്ട് പറമ്പിൽ വീട്ടിൽ അജിതന്റെ മകൻ അതുൽ കൃഷ്ണയാണ് മരിച്ചത്. കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് അതുൽ. 

ഇന്ന് രാവിലെ 7.15 നായിരുന്നു അപകടമുണ്ടായത്. പെരുമ്പിലാവ് ഭാഗത്ത് നിന്ന് ചാലിശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും എതിർദിശയിൽ വരികയായിരുന്ന ബുള്ളറ്റും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പെരുമ്പിലാവ് സ്വദേശി ഷാജിയുടെ മകൻ ഷാനെ (18) പരിക്കുകളോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം സബ് ഇൻസ്പെക്ടർ ഫക്രുദീൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.