27 February 2026, Friday

Related news

February 20, 2026
February 14, 2026
February 13, 2026
February 9, 2026
January 26, 2026
January 26, 2026
January 22, 2026
January 17, 2026
January 7, 2026
January 7, 2026

മെഡിക്കൽ കോളജില്‍ രോ​ഗിക്ക് കൂട്ടിരിക്കാനെത്തിയ 16കാരിക്ക് നേരെ പീഡന ശ്രമം

Janayugom Webdesk
തിരുവനന്തപുരം
February 25, 2023 9:28 pm

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂട്ടിരിക്കാനെത്തിയ 16‌കാരിയെ പീഡിപ്പിക്കാൻ ശ്രമം. സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പെൺകുട്ടിയെയാണ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ബോംബൈ ഷമീറിനെ പൊലീസ് പിടികൂടി. 

ഇന്നലെ രാത്രി ആശുപത്രിയിൽ വച്ച് പരിചയപ്പെട്ട യുവതിയെ ഓട്ടോയിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ സഹോദരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പെണ്‍കുട്ടി കൂട്ടിരിക്കാനാണ് ഇവിടെ എത്തിയത്. 

ഷെമീറിന്റെ ഭാര്യ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമുള്ള എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെ വച്ച് പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി ഓട്ടോയില്‍ കയറ്റുകയായിന്നു. പരാതിയിൽ എസ്എടി ആശുപത്രിയ്ക്ക് സമീപത്തുനിന്നാണ് മെഡിക്കൽ കൊളജ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്. 

Eng­lish Summary;A 16-year-old girl who came to vis­it a patient in a med­ical col­lege was molested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.