17 February 2026, Tuesday

Related news

February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 16, 2026

മഹാരാഷ്ട്രയില്‍ 4 വയസുകാരിയെ ബലാത്സംഗം ചെയ്ത 19കാരന്‍ അറസ്റ്റില്‍

Janayugom Webdesk
പൽഘാർ
August 30, 2024 1:32 pm

മഹാരാഷ്ട്രയിലെ പല്‍ഘാര്‍ ജില്ലയില്‍ നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒരു തൊഴിലാളിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.ബുധനാഴ്ച ജവഹര്‍ താലൂക്കില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് 19 കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്നതിനാല്‍ മുത്തശ്ശനോടും മുത്തശ്ശിയോടുമൊപ്പമായിരുന്ന കുട്ടിയെ വീട്ടില്‍ കയറി പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കുട്ടിയുടെ പ്രദേശത്ത് കേബിള്‍ സ്ഥാപിക്കുന്ന ജോലിക്കായി വന്നതായിരുന്നു പ്രതി.

കുട്ടി അമ്മയോട് അടുത്ത ദിവസം പീഡനവിവരം പറയുകയും ഇതിനെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

പ്രതിയെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 64 പ്രകാരവും ലൈഗിംക പീഡനങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പോക്‌സോ കേസ് പ്രകാരവുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് സ്ഥലത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യ സംഘടനകളും പ്രതിക്ക് വധ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.