24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 9, 2024
September 25, 2024
September 18, 2024
September 17, 2024
September 17, 2024
September 16, 2024
September 13, 2024
September 4, 2024
September 4, 2024

മലപ്പുറത്ത് യുവാവിന്റെ കണ്ണിൽ നിന്നും പുറത്തെടുത്തത് 20 സെന്റീ മീറ്റർ നീളമുള്ള വിര

Janayugom Webdesk
മഞ്ചേരി
August 4, 2022 8:53 pm

യുവാവിന്റെ കണ്ണിൽ നിന്നും ശസ്ത്രക്രിയയിലൂടെ 20 സെന്റീ മീറ്റർ നീളമുള്ള വിര പുറത്തെടുത്തു. മഞ്ചേരി മലബാർ ആശുപത്രിയിലാണ് ഈ അപൂർവ്വ ശസ്ത്രക്രിയ. പൂക്കോട്ടൂർ സ്വദേശിയായ 44കാരന്റെ കണ്ണിൽ നിന്നാണ് ഇഎൻടി സർജൻ ഡോ. സി എച്ച് റോഷനലി, ഡോ. രഹ്ന, അനസ്തേഷ്യ വിദഗ്ദരായ ഡോ. മുസ്തഫ, ഡോ. പ്രീത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിരയെ പുറത്തെടുത്തത്. കണ്ണിന് കഠിനമായ വേദനയും ചുവപ്പു നിറവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇക്കഴിഞ്ഞ ദിവസം യുവാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ണിനകത്ത് ഡയറോഫിലാരിയ എന്ന പേരിലറിയപ്പെടുന്ന നീളൻ വിരയുണ്ടെന്ന് കണ്ടെത്തുകയായുന്നു. ലോക്കൽ അനസ്തേഷ്യ നൽകിയാണ് തലയ്ക്കകത്തേക്ക് നീങ്ങാൻ ശ്രമിച്ച വിരയെ അതിവിദഗ്ദമായി നീക്കം ചെയ്തത്. മൃഗങ്ങളിൽ മാത്രമാണ് ഇത്തരം വിരകൾക്ക് ജീവന സാധ്യതയുള്ളത്. മനുഷ്യ ശരീരത്തിൽ സാധാരണ ഗതിയിൽ ഇവ ജീവിക്കുകയില്ല. പ്രായപൂർത്തിയായ വിരകൾ വളർത്തു മൃഗങ്ങളായ നായ, പൂച്ച എന്നിവയുടെ തൊലിക്കുള്ളിൽ പ്രജനനം നടത്തുന്നു. മൈക്രോ ഫൈലേറിയ എന്നറിയപ്പെടുന്ന ഇവ ഫീലിക്സ് കൊതുകുകളിലൂടെയാണ് മനുഷ്യ ശരീരത്തിലെത്തുന്നത്. 

മനുഷ്യ ശരീരത്തിൽ എത്തിയാൽ നശിക്കുന്ന ഇത്തരം മൈക്രോ ഫൈലേറിയകളിൽ അപൂർവ്വം ചിലത് നശിക്കാതെ രക്തത്തിലൂടെ കണ്ണുകൾക്കകത്തേക്കാണ് എത്തുന്നത്. ആസ്ത്രേലിയയിലും മറ്റുമുള്ള ചില വർഗ്ഗം വിരകൾ ഇത്തരത്തിൽ ചേക്കേറുന്നത് ശ്വാസ കോശത്തിലേക്കോ തലച്ചോറിലേക്കോ ആണ്. ഇത് ഏറെ അപകടകരമാണ്. വീട്ടിൽ നായ, പൂച്ച എന്നിവയെ വളർത്തുന്നവർ ഇവയുടെ രക്ത സാമ്പിളുകൾ വെറ്ററിനറി ആശുപത്രികളിൽ പരിശോധനക്ക് വിധേയമാക്കുന്നത് ഇത്തരം രോഗങ്ങൾ പകരുന്നത് തടയാനാകുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. 

Eng­lish Summary:A 20 cm long worm was removed from the eye of a young man in Malappuram
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.