3 March 2026, Tuesday

Related news

March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026
February 22, 2026
February 16, 2026
February 16, 2026

പത്തനംതിട്ടയില്‍ ഭിന്നശേഷിക്കാരിയായ 20കാരിക്ക് നേരെ ലൈംഗികാതിക്രമം; സ്കൂൾ ബസ് ഡ്രൈവർ പിടിയില്‍

Janayugom Webdesk
പത്തനംതിട്ട
May 5, 2023 4:16 pm

പത്തനംതിട്ടയില്‍ ഭിന്നശേഷിക്കാരിയായ 20കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. കുളനട സ്വദേശി മോഹനെ പൊലീസ് പിടികൂടി. ഏപ്രില്‍ 21-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരിയായ യുവതിയെ വീട്ടില്‍വെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.

ഭിന്നശേഷിക്കാര്‍ക്ക് പഠന‑ജോലി പരിശീലനം നല്‍കുന്ന സ്ഥാപനത്തില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ബസ് ഡ്രൈവറായിരുന്നു പ്രതി. ഇതേ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടിയും. ഏപ്രില്‍ 21-ാം തീയതി സ്ഥാപനത്തിന് അവധിയായിരുന്നെങ്കിലും ഇക്കാര്യം അറിയാതെ പെണ്‍കുട്ടിയെ മാതാപിതാക്കൾ പതിവുപോലെ ബസ് കയറുന്ന സ്ഥലത്ത് എത്തിച്ചു. പെണ്‍കുട്ടിയുടെ അമ്മ തൊഴിലുറപ്പ് ജോലിക്കും അച്ഛന്‍ കൂലിപ്പണിക്കും പോയിരുന്നു. 

ഈ സമയത്താണ് സ്ഥാപനത്തിലെ ബസ് ഡ്രൈവറായ മോഹനന്‍ ബൈക്കില്‍ എത്തിയത്. പെണ്‍കുട്ടി വഴിയില്‍ നില്‍ക്കുന്നത് കണ്ട് കാര്യമന്വേഷിച്ച ഇയാള്‍, സ്ഥാപനത്തിന് അവധിയാണെന്ന് പെണ്‍കുട്ടിയുടെ അമ്മയെ ഫോണില്‍ വിളിച്ചറിയിച്ച ശേഷം പെണ്‍കുട്ടിയെ താന്‍ വീട്ടില്‍ കൊണ്ടുവിടാമെന്നും പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി വീട്ടിലെത്തിച്ച ഇയാള്‍ ഇവിടെവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

Eng­lish Summary;A 20-year-old dif­fer­ent­ly-abled woman was sex­u­al­ly assault­ed in Pathanamthitta
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.