23 January 2026, Friday

Related news

February 2, 2025
December 31, 2023
November 1, 2023
September 14, 2023
July 20, 2023
June 3, 2023
May 29, 2023
May 16, 2023
April 27, 2023
March 27, 2023

കാമുകന്‍റെ അച്ഛനൊപ്പം ഒളിച്ചോടിയ ഇരുപതുകാരിയെ ഒരു വര്‍ഷത്തിനുശേഷം കണ്ടെത്തി

Janayugom Webdesk
ന്യൂഡല്‍ഹി
April 27, 2023 3:45 pm

കാമുകന്‍റെ അച്ഛനോടൊപ്പം ഒളിച്ചോടിയ ഇരുപതുകാരി പെണ്‍കുട്ടിയെ ഒരു വര്‍ഷത്തിനുശേഷം കണ്ടെത്തി. ഒരു വര്‍ഷം മുമ്പാണ് യുപിയിലെ കാണ്‍പൂര്‍സ്വദേശിയായ ഇരുപതുകാരി കാമുകന്‍റെ അച്ഛനുമാി പ്രണയത്തിലാവുകുയും ഇരുവരും ചേര്‍ന്ന് ഒളിച്ചോടുകയും ചെയ്തത്.

കാമുകന്‍റെ വീട് സന്ദര്‍ശിക്കുന്നതിനിടെയാണ് പെണ്‍കുട്ടി അച്ഛനുമായി പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്തത്. തുടര്‍ന്ന് ഇരുവരും ഒളിച്ചോടുകയയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതോടെ അവളുടെ വീട്ടുകാര്‍ മകളെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് പൊലീസില്‍ പാരതി നല്‍കി. 2022 മാര്‍ച്ചിലാണ് തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് പൊലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്. ഇരുവരെയും ഡല്‍ഹിയില്‍ വെച്ചാണ് കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും തങ്ങള്‍ പ്രണയത്തിലാണ്, ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്നുമാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. 

Eng­lish Summary: 

A 20-year-old woman who ran away with her boyfriend’s father was found after a year

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.