23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 7, 2024

സ്ത്രീധന പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച 21കാരി മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

Janayugom Webdesk
തൃശൂര്‍
August 10, 2022 11:47 am

തൃശൂര്‍ പെരിഞ്ഞാനം സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫ്സാന മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജില്ഡ ചികിത്സയില്‍ ഇരിക്കെയാണ് മരണം. അഫ്സാനയുടെ ഭര്‍ത്താവ് അമലിനെ കൈപ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ റിമാന്‍ഡിലാണ്.

അഫ്സാനയും അമലും ഒന്നര വര്‍ഷം മുന്‍പ് വിവാഹിതരായി മൂന്നു പീടികയിലെ ഫ്ലാറ്റിലായിരുന്നു താമസം. പ്രണയവിവാഹമായിരുന്നു ഇവരുടെ. സ്ത്രീധനം ആവശ്യപ്പെട്ട് അമല്‍ നിരന്തരം അഫ്സാനയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കരൂപ്പടപ്പ് സ്വദേശി കളാംപുരയ്ക്കല്‍ റഹീമിന്റെ മകളാണ് മരിച്ച അഫ്സാന.

Eng­lish Summary:A 21-year-old girl who tried to com­mit sui­cide and died because of dowry harassment
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.