23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026
January 17, 2026
January 16, 2026
January 16, 2026
January 13, 2026
January 10, 2026

മധ്യപ്രദേശിൽ കോടാലികൊണ്ട് 8 പേരെ വെട്ടിക്കൊലപ്പെടുത്തിയ 22കാരൻ ആത്മഹത്യ ചെയ്തു

Janayugom Webdesk
ഭോപാല്‍
May 30, 2024 6:56 pm

മധ്യപ്രദേശിൽ കുടുംബത്തിലെ എട്ട് പേരെ ക്രൂരമായി കൊലപ്പെടുത്തി 22കാരൻ ആത്മഹത്യ ചെയ്തു. ചിന്ദ്വാര ജില്ലയിലാണ് സംഭവം. ഇൻസ്റ്റഗ്രാം റീലുകളിൽ അഡിക്‌റ്റായ മനോനില തെറ്റിയ ദിനേശ് ശര്യാമെന്നയാളാണ് കൊലപതാകങ്ങൾ നടത്തി ആത്മഹത്യ ചെയ്തത്. ഭാര്യ ഉൾപ്പെടെയുള്ള കൂട്ടുകുടുംബത്തിലെ എട്ട് പേരെ കോടാലി കൊണ്ട് വെട്ടിയാണ് ഇയാൾ കൊലപ്പെടുത്തിയത്.

ഹോഷങ്കാബാദ് ജില്ലയിൽ ജോലി ചെയ്തിരുന്ന കാലത്ത് ദിനേശിന്റെ മാനസികാരോഗ്യം മോശമായിരുന്നുവെന്നും തുടർന്ന് സഹോദരൻ അവനെ ചികിത്സയ്ക്ക് വിധേയനാക്കുകയും അസുഖം ഭേദമായതോടെ ഇയാളെ വിവാഹം കഴിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

വിവാഹശേഷം ഇയാളുടെ സ്വഭാവത്തിൽ പെട്ടെന്ന് മാറ്റം വന്നെന്നും അയാൾ അസ്വസ്ഥനായി കാണപ്പെട്ടുവെന്നും കൊലയാളിയുടെ മൂത്ത സഹോദരി ആശാ ബായി പൊലീസിനോട് പറഞ്ഞു. സോഷ്യൽ മീഡിയയിൽ റീലുകൾ നിർമ്മിക്കാൻ അദ്ദേഹത്തിന് ഇഷ്ടമായിരുന്നുവെന്നും, എന്നാൽ വിവാഹ ആഘോഷങ്ങൾ ഒന്നും ദിനേശ് ഷൂട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ബന്ധുക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവിൻ്റെ ജ്യേഷ്ഠൻ്റെ വീട്ടിലെത്തി 10 വയസ്സുള്ള കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചതോടെ കുട്ടി ഉണരുകയും തൊട്ടടുത്തുണ്ടായിരുന്ന മുത്തശ്ശിബഹളം വെക്കുകയുമായിരുന്നു. ഇതോടെ കോടാലി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട യുവാവിനെ പിന്നീട് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Eng­lish Summary:A 22-year-old man who killed 8 peo­ple with an ax com­mit­ted sui­cide in Mad­hya Pradesh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.