
ഡല്‍ഹിയില്‍ 43കാരിയെ വെടിവെച്ചുകൊന്ന് 23കാരന് ആത്മഹത്യ ചെയ്തു. വൈശാലിയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. കുടുംബവുമൊത്ത് ഫളാറ്റില്‍ വാടകക്ക് താമസിക്കുകയായിരുന്ന ആശിഷ് ആണ് വീട്ടമ്മയായ രേണുവിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.
രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും ഒരു പ്രാദേശിക ജിംനാസ്റ്റിക് കേന്ദ്രത്തില്‍ വെച്ച് പരിചയപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുള്ള സൗഹൃദം കൊല്ലപ്പെട്ട രേണു ഗോയലിന്റെ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കും ഇഷ്ടമായിരുന്നില്ല. കൊലപാതകത്തിനും ആത്മഹത്യക്കും പിന്നിലെ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
രേണുവിന് മൂന്ന് മക്കളുണ്ട്. വസ്തു ഇടപാടുകാരനാണ് ഭര്‍ത്താവ്. ഉത്തര്‍പ്രദേശ് സ്വദേശികളാണ് ആശിഷിന്റെ കുടുംബം. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. വീട്ടുകാരുടെ എതിര്‍പ്പ് മൂലം യുവാവുമായുള്ള സൗഹൃദം രേണു അവസാനിപ്പിക്കാന്‍ ശ്രമിച്ചതാകാം കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
English Summary:A 23-year-old man committed suicide after shooting a 43-year-old woman in Delhi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.