
ഉത്തരാഖണ്ഡില്‍ വംശീയ ആക്രമണത്തിന് ഇരയായ ത്രിപുര യുവാവ് മരണത്തിന് കീഴടങ്ങി. രണ്ടാഴ്ചയായി ചികിത്സയിലിരിക്കെയാണ് ആഞ്ചൽ ചക്മയുടെ അന്ത്യം. തനിക്കും ഇളയ സഹോദരനും നേരെ നടന്ന വംശീയ അധിക്ഷേപത്തിനെതിരെ ഒരു കൂട്ടം ആളുകളെ 24 കാരനായ ചക്മ നേരിട്ടിരുന്നു. പിന്നാലെ ഇവര്‍ യുവാവിനെ ആക്രമിക്കുകയും കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
ഞങ്ങൾ ചൈനക്കാരല്ല, ഇന്ത്യക്കാരാണ്. അത് തെളിയിക്കാൻ എന്ത് സർട്ടിഫിക്കറ്റ് കാണിക്കണമെന്ന് ആഞ്ചൽ ചക്മ പറഞ്ഞതിന് പിന്നാലെ യുവാവിനെ കുത്തി വീഴ്ത്തുകയായിരുന്നു. ആറ് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. സെലാകി പ്രദേശത്തെ പ്രാദേശിക മാർക്കറ്റിലേക്ക് പലചരക്ക് സാധനങ്ങൾ വാങ്ങാൻ സഹോദരനൊപ്പം എത്തിയപ്പോഴാണ് ആക്രമണത്തിനിരയായത്. ഒരു വർഷത്തിലേറെയായി ഡെറാഡൂണിൽ വിദ്യാർത്ഥികളായിരുന്ന ആഞ്ചലിനെയും സഹോദരൻ മൈക്കിളിനെയും ഒരു കൂട്ടം ആളുകൾ തടഞ്ഞുനിർത്തി അപമാനിച്ചപ്പോഴാണ് ആഞ്ചൽ പ്രതികരിച്ചത്. പ്രതികൾ ഒളിവിലാണ്. രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടിക്കാൻ കഴിഞ്ഞില്ല. ഇവര്‍ക്കായിയുള്ള തെരച്ചില്‍ ശക്തമാണെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.