23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ 4 വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

Janayugom Webdesk
ഒറ്റപ്പാലം
November 26, 2024 8:23 pm

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കിണറ്റില്‍ വീണ് നാല് വയസ്സുകാരന്‍ മരിച്ചു. ഒറ്റപ്പാലം ചുനങ്ങാട് കിഴക്കേതില്‍തൊടി വീട്ടില്‍ ജിഷ്ണു എന്ന ഉണ്ണിക്കുട്ടന്റെ മകന്‍ അദ്വിലാണ് കിണറ്റില്‍ വീണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.15 ഓടെയാണ് അപകടം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റിനകത്തേക്ക് അബദ്ധത്തില്‍ കുഞ്ഞ് വീണത്.

ശബ്ദംകേട്ട് ഓടിയെത്തിയ ബന്ധുക്കളുടെ നിലവിളി കേട്ട് പ്രദേശത്തേക്ക് ഓടിക്കൂടിയ നാട്ടുകാര്‍ കുഞ്ഞിനെ രക്ഷപ്പെടുത്താനായി ഉടന്‍ കിണറ്റിലേക്ക് ഇറങ്ങിയെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ആള്‍മറയില്ലാതെ കിടക്കുന്ന കിണര്‍ സാമാന്യം നല്ല താഴ്ചയുള്ളതും അപകട സമയത്ത് കിണറില്‍ നിറയെ വെള്ളമുള്ളതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.