22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

ആലപ്പുഴയില്‍ 60 വയസുകാരിയെ കൊ ന്ന് വീടിനുപിന്നിൽ കുഴിച്ചിട്ടു; സഹോദരൻ പൊലീസ് കസ്റ്റഡിയിൽ

Janayugom Webdesk
ആലപ്പുഴ
April 22, 2024 3:58 pm

ആലപ്പുഴയിൽ 60 വയസുകാരിയെ സഹോദരന്‍ കൊന്നു കുഴിച്ചിട്ടു. സംഭവത്തിൽ സഹോദരൻ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ ചെട്ടികാട് സ്വദേശി റോസമ്മയെ കഴിഞ്ഞ 18 മുതലാണ് കാണാതായത്. വാക്കുതര്‍ക്കത്തിന് ഒടുവില്‍ സഹോദരിയെ ചുറ്റികകൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത് എന്ന് ബെന്നി പൊലീസിന് മൊഴി നല്‍കിയത്. റോസമ്മ രണ്ടാം വിവാഹം കഴിക്കുന്നതിനുള്ള എതിര്‍പ്പാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ സഹോദരിയുടെ മകളോടാണ് ഇക്കാര്യം ബെന്നി ആദ്യം വെളിപ്പെടുത്തിയത്. ഒരു കൈയ്യബദ്ധം പറ്റിയെന്ന് പറഞ്ഞ് കൊണ്ടാണ് നടന്നകാര്യം ബെന്നി വിശദീകരിച്ചത്. വീട്ടു പരിസരത്ത് പരിശോധന നടത്തിയ പൊലീസ് മൃതദേഹം കണ്ടെടുത്തു. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

Eng­lish Summary:A 60-year-old woman was killed and buried behind her house in Alap­puzha; Broth­er in police custody
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.