
ലോക്കറിൽ സൂക്ഷിച്ച 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു. ആനപ്പന്തി സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ സുധീർ തോമസാണ് കവർച്ച നടത്തിയത്. ഭാര്യയുടെ പേരിൽ പണയം വെച്ച സ്വർണ്ണമാണ് ഇയാള്‍ കവർന്നത്. സ്ട്രോങ് റൂമിലെ ലോക്കർ തുറന്ന് 60 പവൻ സ്വർണ്ണം മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. സ്വർണ്ണത്തിന് പകരം മുക്കുപണ്ടം ലോക്കറിൽ വെച്ചിട്ടുണ്ട്. ഇയാൾക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സുധീർ തോമസ് നിലവിൽ ഒളിവിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.