3 March 2026, Tuesday

Related news

March 3, 2026
March 3, 2026
March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 26, 2026
February 26, 2026
February 25, 2026

സൗദി അറേബ്യയില്‍ ഓടുന്ന ബസിന് തീപിടിച്ചു; യുവാവിന്റെ ഇടപെടലില്‍ വൻ അപകടം ഒഴിവായി

Janayugom Webdesk
റിയാദ്
December 24, 2025 7:15 pm

സൗദി അറേബ്യയില്‍ ഓടുന്ന ബസിന് തീപിടിച്ചു. അധ്യാപികമാർ സഞ്ചരിച്ച ബസിനാണ് തീപിടിച്ചത്. സൗദി വടക്കൻ മേലയിലെ അല്‍ ജൗഫിലാണ്​ അപകടമുണ്ടായത്​.അബ്​ദുൽ സലാം അൽ ഷറാറി എന്ന യുവാവാണ് ബസിനുള്ളിൽ ചാടിക്കയറി ആറ്​ അധ്യാപികമാരെ രക്ഷപ്പെടുത്തിയത്. യുവാവിന്റെ ഇടപെടലില്‍ വൻ ദുരന്തമാണ് ഒഴിവായത്. പുക നിറഞ്ഞ ബസിനുള്ളില്‍ വാതിലുകള്‍ തുറക്കാന്‍ കഴിയാതെ അധ്യാപികമാര്‍ കുടുങ്ങിയിരുന്നു. 

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ അബ്​ദുൽ സലാമിന്‍റെ കൈകാലുകൾക്ക്​ പൊള്ളലേറ്റു. ഉടൻ തന്നെ അദ്ദേഹത്തെയും അധ്യാപികമാരെയും പൊലീസ് ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങലില്‍ വൈറലാണ്. കൂടാതെ അബ്​ദുൽ സലാമിന്റെ ധീരതയേ ജനങ്ങള്‍ അഭിനന്ദിക്കുകയും ചെയ്തു.അതേസമയം യുവാവിനെ ആദരിക്കാനുള്ള ഒരുക്കത്തിലാണ് പ്രാദേശിക ഭരണകൂടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.