ജില്ല ഭിക്ഷാടന വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ കീഴിലുള്ള ഉദയം പദ്ധതിയുടെ ആഭിമുഖ്യത്തിൽ ‘ഭിക്ഷാടനവിമുക്ത കോഴിക്കോടിനായി’ എന്ന പേരിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു. ജില്ലാ എൻഎസ്എസ് യൂണിറ്റുകളുടെ സഹായത്തോടെ സിവിൽ സ്റ്റേഷനിലെ താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ഉദ്ഘാടന പരിപാടി സബ് കലക്ടർ ഹർഷിൽ ആർ മീണ നിർവഹിച്ചു. ഡെപ്യൂട്ടി കളക്ടർ ഇ അനിതകുമാരി അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി ബിനി കെ യു മുഖ്യാതിഥിയായി.
കാലിക്കറ്റ് സർവകലാശാല എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ എൻ എ ശിഹാബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സരുൺ കെ, ജില്ലാ എൻഎസ്എസ് കോർഡിനേറ്റർ ഫസീൽ അഹമ്മദ്, ഡോ. ജി രാഗേഷ്, സ്മൈൽ സ്കീം കോർഡിനേറ്റർ ജിജി ഇ എന്നിവർ സംസാരിച്ചു. ക്യാമ്പയിനിന്റെ ഭാഗമായുള്ള പരിപാടികൾ ഉദയം സൂപ്രണ്ട് ഇൻ ചാർജ് ആര്യ പി വിശദീകരിച്ചു. ജില്ലയിലെ 15 കോളേജുകളിലെ എൻഎസ്എസ് യൂണിറ്റുകളിൽ നിന്നുള്ള 400 എൻഎസ്എസ് വളണ്ടിയർമാരും ഉദയം പദ്ധതി സ്റ്റാഫുകളും ക്യാമ്പയിനിന്റെ ഭാഗമായി. മലബാർ ക്രിസ്റ്റ്യൻ കോളേജ് വിദ്യാർത്ഥികൾ കലാ പരിപാടികൾ നടത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭിക്ഷാടനം തടയുന്നതിനെക്കുറിച്ചുള്ള സന്ദേശം ഉൾകൊള്ളുന്ന ജാഥ/ റാലി, നോട്ടീസ് വിതരണം, തെരുവുനാടകം, ഫ്ലാഷ്മോബ് തുടങ്ങിയവ വിദ്യാർഥികൾ സംഘടിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.