28 April 2024, Sunday

Related news

April 8, 2024
February 5, 2024
January 12, 2024
November 28, 2023
November 25, 2023
November 20, 2023
November 8, 2023
October 20, 2023
October 6, 2023
October 1, 2023

‘ഞാനും റാണി ചെന്നമ്മ’ ; കിട്ടൂർ പ്രഖ്യാപനം 21ന്

Janayugom Webdesk
തൃശൂർ
February 5, 2024 9:36 am

രാജ്യത്തെ 35ൽപരം സ്ത്രീ സംഘടനകൾ 21ന് കർണാടകത്തിലെ കിട്ടൂരിൽ ഒത്തുചേർന്ന് കിട്ടൂർ പ്രഖ്യാപനവും ദേശീയതല തുടർ പ്രവർത്തനോദ്ഘാടനവും നടത്തും. ബ്രിട്ടീഷുകാർക്കെതിരെ പോരാടി വിജയം വരിച്ച പെൺശക്തിയുടെ പ്രതീകമായ റാണി ചെന്നമ്മയുടെ സ്മരണയിൽ ‘ഞാനും റാണി ചെന്നമ്മ’ എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പരിപാടി.

സ്വാതന്ത്ര്യത്തിനും സ്വാഭിമാന സംരക്ഷണത്തിനുമായി വിട്ടുവീഴ്ചയില്ലാതെ പൊരുതിയ ധീരവനിതയായ റാണി ചെന്നമ്മയുടെ പ്രതിരോധത്തിന്റെയും വിജയത്തിന്റെയും 200-ാം വാർഷികത്തിലാണ് സാംസ്കാരിക പ്രവർത്തകയായ ശബ്നം ഹാഷ്മിയുടെ നേതൃത്വത്തിലുള്ള അൻഹദ്, ദേശീയ മഹിളാ ഫെഡറേഷൻ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ കിട്ടൂർ പ്രഖ്യാപനം നടത്തുന്നതെന്ന് മഹിളാസംഘടനാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കിട്ടൂർ റാണിയുടെ 200-ാം വിജയവാർഷികം ആഘോഷിക്കുന്നതിലൂടെ സ്ത്രീ നവോത്ഥാനവും എല്ലാ മർദക ശക്തികൾക്കുമെതിരായ സ്ത്രീ പ്രതിരോധവും ഉയർത്തിക്കൊണ്ടുവരാമെന്ന ആശയമാണുയർത്തുന്നത്. ഇന്ത്യയുടെ ഭരണഘടനയും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനുള്ള ഈ പോരാട്ട പ്രഖാപനത്തിൽ കേരളത്തിലെ സ്ത്രീസംഘടനകളും മനുഷ്യാവകാശ സംഘടനകളും ഭാഗമാകുമെന്ന് ശബ്നം ഹാഷ്മി പറഞ്ഞു. എൻഎഫ്ഐഡബ്ല്യു സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് ബിജിമോൾ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷീല വിജയകുമാർ, കവി ഗൗഹർ റാസ, ഉഷ പ്രഭുകുമാർ എന്നിവരും പങ്കെടുത്തു.

Eng­lish Sum­ma­ry: Wom­en’s organ­i­sa­tions to start ‘Naanoo Rani Chen­nam­ma’ nation­wide campaign
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.