11 December 2025, Thursday

Related news

November 25, 2025
November 24, 2025
November 24, 2025
November 16, 2025
November 16, 2025
November 4, 2025
October 31, 2025
October 28, 2025
October 27, 2025
October 26, 2025

കാനഡയില്‍ ഖാലിസ്ഥാന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത കനേഡിയന്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു

Janayugom Webdesk
ന്യൂഡല്‍ഹി
November 5, 2024 9:13 am

ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രത്തിന് പുറത്ത് ഖലിസ്ഥാൻ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്ത കനേഡിയൻ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.പീൽ റീജിയണൽ പൊലീസ് ഉദ്യോഗസ്ഥൻ ഹരീന്ദർ സോഹിയെയാണ് സസ്പെൻഡ് ചെയ്തത്.പൊലീസ് ഉദ്യോഗസ്ഥൻ പ്രതിഷേധത്തിൽ പങ്കെടുത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനെ തുടർന്ന് തിങ്കളാഴ്ചയാണ് നടപടി.

പീൽ റീജിയണൽ പൊലീസിലെ ഉദ്യോഗസ്ഥനായിരുന്നു ഹരീന്ദർ സോഹി. പൊലീസ് ഉദ്യോഗസ്ഥനായ ഹരീന്ദർ സോഹി പ്രതിഷേധ പ്രകടനത്തിൽ ഏർപ്പെട്ടിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പൊലീസ് സേനയുടെ ശ്രദ്ധയിൽപ്പെട്ടു.

കമ്മ്യൂണിറ്റി സേഫ്റ്റി ആന്റ് പോലീസിംഗ് ആക്‌ട് അനുസരിച്ച് ഈ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്- മീഡിയ റിലേഷൻസ് ഓഫീസർ റിച്ചാർഡ് ചിൻ പറഞ്ഞു.ബ്രാപ്ടണിലെ ഹിന്ദു ക്ഷേത്രത്തിലെത്തിയവർക്ക് നേരെയായിരുന്നു ഇന്നലെ ഖലിസ്ഥാന്‍ ആക്രമണമുണ്ടായി. ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.