15 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 3, 2024
November 30, 2024
November 28, 2024
October 19, 2024
October 17, 2024
October 12, 2024
October 8, 2024
September 26, 2024
September 24, 2024

കോട്ടയത്ത് കടയിലേക്ക് നിയന്ത്രണം വിട്ട് കാർ ഇടിച്ചു കയറി

Janayugom Webdesk
കോട്ടയം
November 29, 2021 2:30 pm

നഗരമധ്യത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ഡി ഫ്രൂട്സ് എന്ന കടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. യാത്രക്കാർക്കും കടയിലുണ്ടായിരുന്ന ആളുകൾക്കും പരിക്കേറ്റില്ല. ഭാഗ്യം കൊണ്ട് മാത്രമാണ് വൻദുരന്തം ഒഴിവായത്. രാവിലെ 11.30 ഓടെ കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമായിരുന്നു അപകടം. 

കെഎസ്ആർടിസി സ്റ്റാൻഡ് ഭാഗത്ത് നിന്നും ടിബി റോഡ് ഭാഗത്തേക്ക് എത്തിയ കാർ നിയന്ത്രണം വിട്ട് അതിവേഗത്തിൽ കടയ്ക്കുള്ളിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. കാറിന്റെ ബ്രേക്ക് നഷ്ടമായതോടെയാണ് പൊതുമരാമത്ത് ഗസ്റ്റ് ഹൗസിന് സമീപത്തെ ഡി ഫ്രൂട്സ് എന്ന കടയിലേക്ക് ഇടിച്ച് കയറിയത്. വാഹനം പാഞ്ഞ് വരുന്നത് കണ്ട് വഴിയാത്രക്കാരും കടയിലുണ്ടായിരുന്ന ആളുകളും ഒടിമാറി. ഇതോടെ വൻദുരന്തം ഒഴിവായി. ഇവിടെ വൺവേ ആയതിനാൽ എതിർവശത്ത് നിന്ന് മറ്റ് വാഹനങ്ങൾ വരാതിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു. കടയ്ക്ക് സാരമായ കേടുപാടുകളുണ്ടായി. സംഭവത്തെ തുടർന്ന് പത്ത് മിനിറ്റോളം ഈ റോഡിൽ ഗതാഗതം നിലച്ചു.
eng­lish summary;A car rammed into a shop in Kottayam
you may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.